നിരപരാധിയായി ശശി തരൂർ

ഭാര്യ സുനന്ദ പുഷ്കറിൻ്റെ അത്മഹത്യക്ക് കാരണം ശശി തരൂരാന്നെന്ന കുറ്റാരോപണത്തിൽ ശശി തരൂരിനെതിരെയുള്ള കേസ് ഏഴര വർഷത്തിന് ശേഷം അവസാനിച്ചിരിക്കയാണ്.ശശി തരൂരിനെതിരെ ആരോപിക്കപ്പെട്ട കുറ്റം ഒന്നും തന്നെ നിലനിൽക്കുന്നതല്ലെന്ന് കണ്ടെത്തി കോടതി അദ്ദേഹത്തെ കുറ്റ വിമുക്തനാക്കുകയായിരുന്നു. ദേശീയ അന്തർദേശീയ തലത്തിൽ പ്രശസ്തനായ തരൂരിനെതിരെ മാദ്ധ്യമങ്ങളും എതിർ കക്ഷികളും കഥകൾ മെനഞ്ഞു കൂട്ടുകയായിരുന്നു' തരൂരിനെ വ്യക്തിഹത്യ നടത്തി രാഷ്ട്രീയമായി തകർക്കുക എന്ന ഉദ്ദേശ്യം കൂടി ഇതിന് പിന്നിലുണ്ടായിരുന്നു.

എങ്കിലും കേസിൽ കുറ്റാരോപിതനായി നിൽക്കുമ്പോൾ തന്നെ അദ്ദേഹം പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും അഭിമാനകരമായ വിജയം കൈവരിക്കുകയും ചെയ്തിരുന്നു. അതിലൂടെ ഇന്നത്തെ കോടതി വിധി വരുന്നതിന് മുൻപ് തന്നെ തരൂർ ജനകീയ കോടതിയിൽ നിന്ന് നിരപരാധിയാണെന്ന വിധി സമ്പാദിച്ചിരുന്നു - സംശയത്തിൻ്റെ സാദ്ധ്യത മാത്രം അടിസ്ഥാനമാക്കി നയതന്ത്രജ്ഞനും രാഷ്ട്രീയ നേതാവുമായ ഉന്നതനായ വ്യക്തിക്കെതിരെ നടത്തിയ ഗൂഢാലോചനയാണ് ഇവിടെ തകർന്നു പോയത്.

വിധി പ്രഖ്യാപിച്ചതും ഒരു വനിതയാണെന്ന കാര്യവും പ്രസ്താവ്യമാണ്. നീതി എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് ഒരിക്കൽ കൂടി തെളിയിക്കാൻ നമ്മുടെ കോടതിക്ക് കഴിഞ്ഞിരിക്കുന്നു. ശശി തരൂരിൻ്റെ വ്യക്തിത്വം കൂടുതൽ ശോഭയോടെ തിളങ്ങാൻ ഈ വിധി തീർച്ചയായും കാരണമായിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ