അവൾക്ക് 14 വയസ്സേയുള്ളൂ: അച്ഛനമ്മമാർ പ്രശസ്തരായതുകൊണ്ട് കുഞ്ഞുങ്ങളെന്തു പിഴച്ചു; ദയവായി അവരെ വെറുതെ വിടു: പാപ്പരാസികളോട് അജയ് ദേവ്‌ഗൺ

Share
അവൾക്ക് 14 വയസ്സേയുള്ളൂ: അച്ഛനമ്മമാർ പ്രശസ്തരായതുകൊണ്ട് കുഞ്ഞുങ്ങളെന്തു പിഴച്ചു; ദയവായി അവരെ വെറുതെ വിടു: പാപ്പരാസികളോട് അജയ് ദേവ്‌ഗൺ
article-l-201949715030954189000

മകളെ കുറിച്ച് മോശം പരാമർശം ഉന്നയിക്കുന്ന പാപ്പരാസികൾക്കെതിരെ ശക്തമായ ഭാഷയിൽ മറുപടിയുമായി അജയ് ദേവ്‌ഗൺ.   മാസങ്ങൾക്കു മുൻപ് അജയ് ദേവ്ഗൺ– കജോൾ ദമ്പതികളുടെ മകൾ നൈസയുടെ വസ്ത്രധാരണത്തെച്ചൊല്ലി നിരവധി ട്രോളുകൾ പ്രചരിച്ചിരുന്നു. കുട്ടിയുടെ വസ്ത്രധാരണം ശരിയല്ല  എന്ന് പറഞ്ഞാണ് ആളുകൾ  അവളെ പരിഹസിച്ചത്.  ഈ ട്രോളുകൾക്കെല്ലാം എതിരെ ശക്തമായ രീതിയിൽ അജയ് ദേവ്‌ഗൺ  പ്രതികരിച്ചിരുന്നു. മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിലൂടെയാണ് അദ്ദേഹം ട്രോളുകളെ വിമർശിച്ചത്.

മകളെ ട്രോളിയവർക്കെതിരെ  അജയ് ദേവ്‌ഗൺ പറഞ്ഞ വാക്കുകൾ;

''അവൾക്ക് വെറും 14 വയസ്സേയുള്ളൂ… ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്. ആളുകൾ അവളുടെ പ്രായത്തെക്കുറിച്ച് ഒട്ടും ബോധമില്ലാതെയാണ് ഇത്തരം അസംബന്ധങ്ങൾ പുലമ്പുന്നതെന്ന്. അവൾ നീളമുള്ള ഷർട്ടുകൾ ധരിക്കാറുണ്ട്. ഇപ്പോൾ ഷർട്ടിനൽപ്പം ഇറക്കം കൂടിപ്പോയതുകൊണ്ട് ഷോർട്ട്സ് പുറത്തു കാണാൻ പറ്റുന്നില്ലന്നേയുള്ളൂ. അതിന്റെ പേരിലാണ് അവളിപ്പോൾ പരിഹസിക്കപ്പെടുന്നത്''.

''പാപ്പരാസികളുടെ സാന്നിധ്യം ഒരു കുട്ടിയും ഇഷ്ടപ്പെടുന്നില്ല.കുഞ്ഞുങ്ങൾക്കും അവരുടെ സ്പേസ് നൽകണം. എപ്പോഴും ഭംഗിയായി വസ്ത്രധാരണം ചെയ്ത് പുറത്തുപോകാൻ അവർക്ക് കഴിയണമെന്നില്ല. ഇതെന്തു തരം മനുഷ്യരാണെന്നാണ് എനിക്ക് മനസ്സിലാകാത്തത് അവർ കാരണം പലകാര്യങ്ങൾക്കും ഞങ്ങൾ വലിയവിലകൊടുക്കേണ്ടി വരുന്നു. പാപ്പരാസികളോട് എനിക്ക് ഒരു അപേക്ഷയുണ്ട്. ദയവായി കുഞ്ഞുങ്ങളെ വെറുതേ വിടൂ. അച്ഛനമ്മമാർ പ്രശസ്തരായതുകൊണ്ട് കുഞ്ഞുങ്ങളെന്തു പിഴച്ചു. കുഞ്ഞുങ്ങൾക്ക് അവരർഹിക്കുന്ന സ്വാതന്ത്ര്യം നൽകൂ. അവരുടെ പ്രായം പോലും നോക്കാതെ വസ്ത്രധാരണത്തെ വിലയിരുത്തുന്നത് ഏറെ സങ്കടപ്പെടുത്തുന്ന കാര്യമാണ്''.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്