ഗായകൻ സിദ്ധാർഥ് മേനോൻ വിവാഹിതനായി; വധു ഉറ്റ സുഹൃത്തായ നടി

ഗായകൻ സിദ്ധാർഥ് മേനോൻ വിവാഹിതനായി; വധു ഉറ്റ സുഹൃത്തായ നടി
image

നടനും ഗായകനുമായ സിദ്ധാർഥ് മേനോൻ വിവാഹിതനായി. അടുത്ത സുഹൃത്തും മറാത്തി നടിയും നർത്തകിയുമായ തൻവി പാലവ് ആണ് വധു. സിദ്ധാർഥ് തന്നെയാണ് ഈ വിവര പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.  മുംബൈ സ്വദേശിയായ തൻവിയുമായി താരം പ്രണയത്തിലായിരുന്നു.

എല്ലാവരുടേയും പ്രണയകഥ മനോഹരമാണ്. എന്നാൽ, ഞങ്ങളുടേതാണ എനിയ്ക്ക് ഏറ്റവു പ്രിയപ്പെട്ടത്. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമാണിത്.ഞാൻ എന്റെ ഉറ്റ സുഹൃത്തിനെ വിവാഹം കഴിക്കുകയാണ്. പാർട്ട് ടൈം കാമുകിയും ഫുൾ ടൈം സുഹൃത്തും കൂടാതെ എന്റെ എക്കാലത്തേയും പാർട്ണർ ഇൻ കൈം- ചിത്രത്തിനൊപ്പം സിദ്ധാർഥ് കുറിച്ചു.

https://www.facebook.com/SiddhuOnline/posts/1471725719655110:0

താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് സിദ്ധാർഥിന് വിവാഹാശംസകളുമായി എത്തിയത്. പ്രമുഖ മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജിലൂടെ ആരാധകരുടെ പ്രിയ​ഗായകനായി മാറിയത്. നോർത്ത് 24 കാതം എന്ന ചിത്രത്തിലൂടെ സിദ്ധാർഥ് സിനിമയിലേക്കും അരങ്ങേറി. ഇതുവരെ പത്തോളം സിനിമകളിലായി പന്ത്രണ്ടോളം പാട്ടുകള്‍ സിദ്ധാർഥ് ആലപിച്ചിട്ടുണ്ട്.

ഗായകനെന്നതിലുപരി മികച്ച നടനെന്ന നിലയിലും സിദ്ധാർഥ് കഴിവ് തെളിയിച്ചിട്ടുണ്ട്. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത കോളാമ്പി ആയിരുന്നു സിദ്ധാർഥിന്‍റേതായി പുറത്തിറങ്ങിയ ഒടുവിലെത്തെ ചിത്രം. തൃശൂർ സ്വദേശിയായ സിദ്ധാർഥ് ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിലാണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ