സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വീണ്ടും കുറയ്ക്കുന്നു

Share

സിംഗപ്പൂര്‍ : കോവിഡ്-19 ഇന്ത്യയില്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  ടൂറിസ്റ്റ് വിസയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിബന്ധനയെ തുടര്‍ന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ കുറയ്ക്കാന്‍ തീരുമാനിച്ചു.ഫെബ്രുവരി ആദ്യവാരം മുതല്‍  കൊച്ചി ,മുംബൈ സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിരുന്നു.അതിനുപുറമേ അഹമ്മദാബാദ്,ചെന്നൈ, ബാംഗ്ലൂര്‍ ,ഹൈദരാബാദ് , കൊല്‍ക്കത്ത എന്നീ നഗരങ്ങളിലേക്കുള്ള സര്‍വീസുകളും ഏപ്രില്‍ 26 വരെ കുറയ്ക്കുന്നതായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഗ്രൂപ്പ് അറിയിച്ചു.ഏകദേശം ഇന്ത്യയിലേക്ക്‌ നിശ്ചയിച്ചിരുന്ന  18.7% സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നതായി ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ പൌരന്മാരുടെ യാത്ര മാറ്റിവെയ്ക്കുവാന്‍ സര്‍ക്കാര്‍ അറിയിച്ചതിനുശേഷം വിദേശികളുടെ വിസയിലും നിബന്ധനകള്‍ കൊണ്ടുവന്നത് ബിസിനസ്സ് യാത്രക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാക്കി .

നിലവില്‍ കൊച്ചിയിലേക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് റദ്ദുചെയ്ത സര്‍വീസുകള്‍ ഇപ്രകാരമാണ് ,

SQ5462 ( 10.25-നു സിംഗപ്പൂരില്‍ നിന്ന് പുറപ്പെടുന്ന സര്‍വീസ് ) – മാര്‍ച്ച്‌ 31 വരെ സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതല്ല . ഈ ഫ്ലൈറ്റില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് SQ5368-ലേക്ക് ടിക്കറ്റുകള്‍ മാറ്റുവാനുള്ള സൗകര്യമുണ്ട്.

SQ5368 (  വൈകിട്ട് 8 മണിക്ക് സിംഗപ്പൂരില്‍ നിന്ന് പുറപ്പെടുന്ന സര്‍വീസ് ) – മാര്‍ച്ച്‌ 23-നുള്ള സര്‍വീസ് മാത്രം ഒഴിവാക്കി , മറ്റു ദിവസങ്ങളിലെ സര്‍വീസിനു മാറ്റമില്ല .

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ