സിംഗപ്പൂര്‍ മലയാളികള്‍ക്ക് ആശ്വാസകരമായ വാര്‍ത്തയുമായി സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ ; ആഗസ്റ്റ് മാസംമുതല്‍ രണ്ടാമത്തെ സര്‍വീസുകള്‍ ആരംഭിക്കുന്നു

Share

സിംഗപ്പൂര്‍ : ഏപ്രില്‍ മാസം മുതല്‍ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ അമിതമായ ടിക്കറ്റ് നിരക്കും , ടിക്കറ്റ് ലഭ്യമല്ലാത്ത സ്ഥിതിയുമൊക്കെയായി വലയുന്ന സാഹചര്യത്തില്‍ വളരെ ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ഭാഗത്ത്‌ നിന്ന് ഉണ്ടായിരിക്കുന്നത് . നിലവിലുള്ള സിംഗപ്പൂര്‍ -കൊച്ചി ദിവസേനെ സര്‍വീസിന് പുറമേ മറ്റൊരു സര്‍വീസ് കൂടെ നടത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. അധികസര്‍വീസ് വൈകിട്ട് 9.30-ന് സിംഗപ്പൂരില്‍ നിന്ന് പുറപ്പെട്ടു രാത്രി 11.25-ന് കൊച്ചിയില്‍ എത്തിച്ചേരുന്ന രീതിയിലാണ്‌ ക്രമീകരിച്ചിരിക്കുന്നത് . നിലവിലെ സര്‍വീസ് പതിവുപോലെ തന്നെ  വൈകിട്ട് 8 മണിക്ക് സിംഗപ്പൂരില്‍ നിന്ന് സര്‍വീസുകള്‍ നടത്തും .

രണ്ട് സര്‍വീസുകള്‍ക്കും ഏറ്റവും മികച്ച ബോയിംഗ് 737-8 മാക്സ് വിമാനങ്ങളാണ് ഉപയോഗിക്കുന്നത് . ഇതോടെ സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്ക് ദിവസേന 24 ബിസിനസ്സ് ക്ലാസ് സീറ്റുകളും , 288 എക്കണോമി സീറ്റുകളും ലഭ്യമാകും . ഓസ്ട്രേലിയ , ന്യൂസീലണ്ട് യാത്രക്കാര്‍ക്കും ഏറ്റവും ഉപകാരപ്രദമായിരിക്കും പുതിയ സര്‍വീസുകള്‍ .രണ്ടാമത്തെ സര്‍വീസ് വരുന്നതോടെ ടിക്കറ്റ് നിരക്കില്‍ പ്രകടമായ കുറവും ഉണ്ടായിരിക്കും . S$444 ഡോളറിനു റിട്ടേണ്‍ നിരക്കിലുള്ള ഓഫറുകള്‍ പല ദിവസങ്ങളിലും ലഭ്യമാകുന്നുണ്ട്‌ .

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ