സിംഗപ്പൂര്‍ കൈരളി ബെസ്റ്റ് ആക്ടര്‍ കോമ്പറ്റീഷന്‍

സിംഗപ്പൂര്‍ കൈരളി കലാനിലയം മികച്ച നടനെ/നടിയെ കണ്ടെത്താന്‍ മത്സരം നടത്തുന്നു.. പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ നടത്തുന്ന ഈ മത്ല്‍സരത്തില്‍ ലോകത്തെവിടെനിന്നുമുള്ള മത്സരാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം..  ആദ്യത്തെ മൂന്നു വിജയികള്‍ക്കു പ്രൈസ് മണിയും മറ്റ് അവസരങ്ങളും നല്‍കുന്നതായിരിക്കും.. സിനിമ -തിയേറ്റര്‍ മേഘലകളിലെ പ്രമുഖര്‍ ഉള്‍പ്പെട്ട ജഡ്ജിങ്ങ് പാനല്‍ ആയിരിക്കും വിജയികളെ തെരഞ്ഞെടുക്കുകയെന്ന് സംഘാടകള്‍ അറിയിച്ചു.

ഒന്നാം സമ്മാനം : S$ 500, രണ്ടാം സമ്മാനം: S$ 300, മൂന്നാം സമ്മാനം: S$200

നിയമാവലികള്‍

  • “എസ്കെകെഎന്‍ ബെസ്റ്റ് ആക്ടര്‍” പൂര്‍ണമായും ഒരു ഓണ്‍-ലൈന്‍ മത്സരം ആയിരിക്കും.
  • ലോകത്തെവിടെയും ഉള്ള മത്സരാര്‍ത്ഥികള്‍ക്ക് ഇതില്‍ പങ്കെടുക്കാം.
  • ഈ മത്സരത്തിന് പ്രായപരിധി, ലിംഗഭേദം എന്നിവ ബാധകമല്ല.
  • കോമ്പറ്റീഷന് അയക്കുന്ന വീഡിയോയുടെ പരമാവധി ദൈര്‍ഘ്യം അഞ്ച് മിനുട്ട് ആണ്.
  • ഒരു തരത്തിലുള്ള എഡിറ്റിംഗ് ഉം ചെയ്യാത്ത വീഡിയോ ആണ് അയക്കേണ്ടത് (എഡിറ്റിംഗ് ചെയ്തവ പരിഗണിക്കിക്കില്ല)
  • ഒരു മത്സരാര്‍ത്ഥിക്ക് ഒരു വീഡിയോ മാത്രമേ അയക്കാന്‍ പറ്റുകയുള്ളൂ.
  • വീഡിയോ ഇന്‍-ഡോര്‍ / ഔട്ട്‌-ഡോര്‍ ഷൂട്ടിംഗ് ചെയ്യാവുന്നതാണ്.
  • ഇത് ഒരു എകാഭിനയ മത്സരമാണ്. എന്നാല്‍, ഒരു വീഡിയോയില്‍ തന്നെ, സിംഗിള്‍ കാരക്റ്റര്‍/ മള്‍ട്ടി-കാരക്റ്റര്‍/ തീം-ബേസ്ഡ്‌ എന്നിവയില്‍ ഏതെങ്കിലും ചെയ്യാവുന്നതാണ്.
  • മത്സരത്തിനു ഏതു ഭാഷയിലുള്ള വിഡിയോയും അയക്കാവുന്നതാണ്.
  • ടിക്ക് ടോക്/ മറ്റു റെകോര്‍ഡഡ്‌ ഓഡിയോ സ്വീകരിക്കുന്നതല്ല.
  • ആവശ്യമെങ്കില്‍ പാശ്ചാത്തലസംഗീതം ഉപയൊഗിക്കാവുന്നതാണ്.
  • വീഡിയോ തിരശ്ചീനമായി( horizontal) ഷൂട്ട്‌ ചെയ്യേണ്ടതാണ്.
  • വിഡിയോ MP4/MOV ഇവയില്‍ ഏതെങ്കിലും ഒരു ഫോര്‍മാറ്റില്‍ ആയിരിക്കണം.
  • അയക്കുന്ന വീഡിയോയുടെ ഫയല്‍,  “NAME_BESTACTOR” എന്ന് ചേര്‍ക്കാന്‍ ശ്രദ്ദിക്കുക.
  • വീഡിയോ അയക്കേണ്ട വിലാസം, kairalibestactor@gmail.com
  • മത്സരത്തിന് ലഭിക്കുന്ന എന്ട്രികളുടെ അടിസ്ഥാനത്തില്‍ മത്സരത്തില്‍ ത്തില്‍ വിവിധ ഘട്ടങ്ങള്‍ ഉണ്ടായേക്കാവുന്നതാണ്. ഇത് മത്സരാര്‍ത്ഥികളെ അതാതു സമയത്ത് അറിയിക്കുന്നതായിരിക്കും.
  • മത്സരത്തില്‍ ആദ്യത്തെ മൂന്നു വിജയികള്‍ സമ്മാനാര്‍ഹാരായിരിക്കും.
  • മത്സരത്തിന്റെ വിധിനിര്‍ണയം പൂര്‍ണമായും എസ്കെകെഎന്‍ ന്‍റെ  ജഡ്ജിംഗ്പാനലിന്‍റെ അധികാരപരിധിയില്‍ മാത്രം പെടുന്നതായിരിക്കും.
  • മത്സരത്തിന്‍റെ നടത്തിപ്പില്‍ മാറ്റം വരുത്താനുള്ള അധികാരം എസ്കെ കെഎന്‍ ഇല്‍ മാത്രം നിക്ഷിപ്തമാണ്.

എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി 20 നവംബര്‍ 2020 ആണ്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ