സോഹൻ റോയിയുടെ 'അണുമഹാകാവ്യം' എന്ന അണുകവിതാ സമാഹാരം സൂര്യ ഫെസ്റ്റിവലിൽ പ്രകാശനം ചെയ്തു.

മലയാള ഭാഷയിലെ മഹാകാവ്യങ്ങളുടെ മാതൃകയിൽ, ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ  സോഹൻ റോയി എഴുതിയ 601 അണുകവിതകളടങ്ങിയ 'അണുമഹാകാവ്യം' എന്ന കാവ്യസമാഹാരം ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സൂര്യ ഫെസ്റ്റിവലിന്റെ വേദിയിൽ പ്രകാശനം ചെയ്തു.  തൈക്കാട് ഗണേശം ഓപ്പൺ എയർ തീയറ്ററിൽ വച്ച് നടന്ന കവിയരങ്ങിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ച്  മുതിർന്ന സംവിധായകന്‍ ശ്രീ. ശ്രീകുമാരൻ തമ്പിയാണ് പുസ്തകം ഏറ്റു വാങ്ങിയത്. മുരുകൻ കാട്ടാക്കട, പി നാരായണകുറുപ്പ്, എഴാച്ചേരി രാമചന്ദ്രൻ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ സാന്നിധ്യവും ചടങ്ങിൽ ഉണ്ടായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായ ആയ സോഹൻ റോയിയുടെ 'പ്രണയം' എന്ന കവിത പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ശ്രീ ബി ആർ ബിജുറാം ആലപിച്ചു.

ആധുനിക തലമുറയുടെ സാമൂഹ്യ ജീവിത പശ്ചാത്തലം മുഴുവൻ പ്രണയം, സാമൂഹ്യ വിമർശനം, ദാർശനികം, ആക്ഷേപഹാസ്യം, രാഷ്ട്രീയം, വൈയ്യക്തികം, പാരിസ്ഥിതികം, വൈവിദ്ധ്യാത്മകം എന്നിങ്ങനെ മഹാകാവ്യ രചനാരീതിയുടെ ചിട്ടകൾ അനുസരിച്ച് എട്ട് സർഗ്ഗങ്ങളായി ഈ സമാഹാരത്തിൽ വിഭജിച്ചിരിക്കുന്നു . ഈ കവിതകളെല്ലാംതന്നെ നാടോടിപ്പാട്ടും വഞ്ചിപ്പാട്ടും മുതൽ കർണ്ണാടക സംഗീതം വരെ നീളുന്ന പുതു തലമുറ 'വൃത്തങ്ങളിലെ ' വിവിധ ശീലുകളിൽ ചിട്ടപ്പെടുത്തി 'പൊയട്രോൾ ' എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇതോടൊപ്പം പുറത്തിറക്കുകയും ചെയ്യുന്നുണ്ട് . ഇത്തരത്തിൽ, വായിക്കുവാനും കേട്ട് ആസ്വദിക്കുവാനും ഒരേപോലെ സാധിക്കുന്ന ഈ സമാഹാരം ആധുനിക തലമുറയ്ക്കിണങ്ങുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ആദ്യത്തെ മഹാകാവ്യമാണ്.
ആധുനിക സമൂഹത്തിലുണ്ടാവുന്ന പല അസമത്വങ്ങൾക്കുമെതിരേ നവമാധ്യമങ്ങളിൽ കവിതകളിലൂടെ ഏറ്റവും ആദ്യം പ്രതികരിക്കുന്ന വ്യക്തി കൂടിയാണ് ശ്രീ സോഹൻ റോയ്. അത്തരം കവിതകളിൽ ഭൂരിഭാഗവും പിന്നീട് സമൂഹവും നവമാധ്യമങ്ങളും ഏറ്റെടുക്കാറാണ് പതിവ്. സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിൽ തരംഗമായി മാറിയ 125 കവിതകളുടെ സമാഹാരം കഴിഞ്ഞ വർഷം ഡി സി ബുക്സ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. വിങ് കമാൻ‌ഡർ അഭിനന്ദൻ വർധമാന് ആദര സൂചകമായി 'അഭിനന്ദൻ ' എന്ന പേരിൽ ഒരു കവിതാസമാഹാരവും ഡിജിറ്റൽ രൂപത്തിൽ ഈ വർഷം ആദ്യം പുറത്തിറക്കിയിട്ടുണ്ട്. സോഹൻ റോയിയുടെ 501 പ്രശസ്ത അണുകാവ്യങ്ങൾ ഉൾക്കൊള്ളിച്ച 'അണുമഹാകാവ്യം ' എന്ന മറ്റൊരു കവിതാ സമാഹാരവും 2019 ൽ ഷാർജയിൽ വച്ച് നടന്ന "ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെയറിൽ ' പ്രകാശിപ്പിച്ചിരുന്നു.

Read more

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

സ്ത്രീ വിരുദ്ധത പണ്ടേ ഉള്ളതാണ്, ഇയാളിൽ നിന്ന് ഇതിൽ കൂടുതൽ പ്രതിക്ഷിക്കേണ്ടതില്ല; പിഷാരടിക്ക് വിമർശനം

അമ്മ സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്‍റെ ഭാഗമായ പ്രസിഡന്‍റ് ശ്വേത മേനോനെ പാലക്കാട് എംഎൽഎയും നടനുമായ രമേഷ് പിഷാരടി ഫോൺ വിളിച്ച്

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

കശ്മീരിൽ മേഘവിസ്‌ഫോടനം, മഹാരാഷ്ട്രയിൽ മണ്ണിടിച്ചിൽ, ഉത്തരാഖണ്ഡിൽ പ്രളയ ഭീതി

ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്‌ഫോടനത്തെത്തുടർന്നുണ്ടായ കനത്ത മഴയിൽ ദേശീയപാത തടസ്സപ്പെടുകയും വാഹനങ്ങൾ ചെളിയിൽ പുതയുകയും ചെ

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ച

നാടിനെ നടുക്കിയ പാലക്കാട് നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ ശിക്ഷാ വിധി അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി. പാലക്കാ