സോഹൻ റോയിയുടെ അണുമഹാകാവ്യം എന്ന അണുകവിതാ സമാഹാരം ഷാർജ അന്തർദേശീയ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്തു

സോഹൻ റോയിയുടെ അണുമഹാകാവ്യം എന്ന അണുകവിതാ സമാഹാരം ഷാർജ അന്തർദേശീയ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്തു
Anumahakavyam

മലയാള ഭാഷയിലെ മഹാകാവ്യങ്ങളുടെ മാതൃകയിൽ, ഹോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ സോഹൻ റോയി എഴുതിയ 501 അണുകവിതകളടങ്ങിയ 'അണുമഹാകാവ്യം' എന്ന കാവ്യസമാഹാരമാണ് ഷാർജ അന്തർദേശീയ ബുക്ക് ഫെയറിൽ വച്ച് പ്രകാശനം ചെയ്തത് . നവംമ്പർ 4ന് വൈകീട്ട് 5:30ന് ഷാർജയിലെ റൈറ്റേഴ്സ് ഫോറം ഹാളിൽ നടന്ന  പ്രകാശനച്ചടങ്ങിൽ സോഹൻ റോയിയുടെ ഭാര്യയും ചലച്ചിത്ര നിർമാതാവും നർത്തകിയും ഇന്റീരിയർ ഡിസൈനറുമായ അഭിനി സോഹനിൽനിന്നും ഷാർജയിലെ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ. പി. ജോൺസൺ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ എഴുത്തുകാരനായ ഒ എസ് എ റഷീദ് സ്വാഗത പ്രസംഗം നിർവഹിച്ചു. പ്രമുഖ പ്രാസംഗികനും എഴുത്തുകാരനുമായ ബഷീർ തിക്കൊടി പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. തുടർന്ന് സോഹൻ റോയ് പുസ്തകത്തേക്കുറിച്ച് സദസ്സിനോട് സംവദിച്ചു.

ആധുനിക തലമുറയുടെ സാമൂഹ്യ ജീവിത പശ്ചാത്തലം മുഴുവൻ പ്രണയം, സാമൂഹ്യ വിമർശനം, ദാർശനികം, ആക്ഷേപഹാസ്യം, രാഷ്ട്രീയം, വൈയ്യക്തികം, പാരിസ്ഥിതികം, വൈവിദ്ധ്യാത്മകം എന്നിങ്ങനെ മഹാകാവ്യ രചനാരീതിയുടെ ചിട്ടകൾ അനുസരിച്ച് എട്ട് സർഗ്ഗങ്ങളായി ഈ സമാഹാരത്തിൽ വിഭജിച്ചിരിക്കുന്നു . ഈ കവിതകളെല്ലാംതന്നെ നാടോടിപ്പാട്ടും വഞ്ചിപ്പാട്ടും മുതൽ കർണ്ണാടക സംഗീതം വരെ നീളുന്ന പുതു തലമുറ 'വൃത്തങ്ങളിലെ ' വിവിധ ശീലുകളിൽ ചിട്ടപ്പെടുത്തി 'പൊയട്രോൾ ' എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ഇതോടൊപ്പം പുറത്തിറക്കിയിട്ടുണ്ട് . ഇത്തരത്തിൽ, വായിക്കുവാനും കേട്ട് ആസ്വദിക്കുവാനും ഒരേപോലെ സാധിക്കുന്ന ഈ സമാഹാരം ആധുനിക തലമുറയ്ക്കിണങ്ങുന്ന രീതിയിൽ രൂപകൽപ്പന ചെയ്ത ആദ്യത്തെ മഹാകാവ്യമാണ്.

ആധുനിക സമൂഹത്തിലുണ്ടാവുന്ന പല അസമത്വങ്ങൾക്കുമെതിരേ നവമാധ്യമങ്ങളിൽ കവിതകളിലൂടെ ഏറ്റവും ആദ്യം പ്രതികരിക്കുന്ന വ്യക്തി കൂടിയാണ് ശ്രീ സോഹൻ റോയ്.

അത്തരം കവിതകളിൽ ഭൂരിഭാഗവും പിന്നീട് സമൂഹവും നവമാധ്യമങ്ങളും ഏറ്റെടുക്കാറാണ് പതിവ്.

സോഷ്യൽ മീഡിയയിലൂടെ ഇത്തരത്തിൽ തരംഗമായി മാറിയ 125 കവിതകളുടെ സമാഹാരം കഴിഞ്ഞ വർഷം ഡി സി ബുക്സ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. വിങ് കമാൻ‌ഡർ അഭിനന്ദൻ വർധമാന് ആദര സൂചകമായി 'അഭിനന്ദൻ ' എന്ന പേരിൽ ഒരു കവിതാസമാഹാരവും ഡിജിറ്റൽ രൂപത്തിൽ ഈ വർഷം ആദ്യം പുറത്തിറക്കിയിട്ടുണ്ട്.

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്