അമ്മയുടെ വിവാഹമാണ്, പുച്ഛത്തിന്‍റെയും വെറുപ്പിന്‍റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കണ്ടാ; വൈറലായി മകന്റെ കുറിപ്പ്

അമ്മയുടെ വിവാഹമാണ്, പുച്ഛത്തിന്‍റെയും വെറുപ്പിന്‍റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കണ്ടാ; വൈറലായി  മകന്റെ കുറിപ്പ്
mothers-marriage

കാലം  ഒരുപാട് പുരോഗമിച്ചെങ്കിലും  രണ്ടാം വിവാഹത്തെ  അംഗീകരിക്കാത്ത  ഒരുപാട് പേർ  ഇപ്പഴും നമ്മുടെ സമൂഹത്തിലുണ്ട്. ഒരു കുഞ്ഞു  കൂടിയുള്ള ഒരു സ്ത്രീയാണ് രണ്ടാം വിവാഹത്തിന് മുതിരുന്നതെങ്കിൽ കുറ്റപ്പെടുത്തലും പരിഹാസവും വേറെയും.  എന്നാൽ ഇവരിൽ  നിന്നെല്ലാം വ്യത്യസ്തനായി  ഇതാ ഒരു മകൻ അമ്മയുടെ കൈപിടിച്ച്  കൊടുത്തിരിക്കുകയാണ്. അമ്മയുടെ വിവാഹം മുൻകൈയെടുത്ത് നടത്തിയ വിവരം ഗോകുൽ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

ഒരുപാട് പേരാണ്  നിസ്വാർത്ഥമായ  ഗോകുലിന്റെ പ്രവർത്തിയെ അഭിനന്ദിച്ച്  സമൂഹമാധ്യമത്തിലൂടെ  രംഗത്തെത്തിയിരിക്കുന്നത്.

'ഇന്ന് അമ്മയുടെ വിവാഹമായിരുന്നു. രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്. അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളിപ്പോകില്ല' എന്നാണ് എസ് എഫ് ഐ കൊട്ടിയം ഏരിയാ സെക്രട്ടറി കൂടിയായ ഗോകുലിന്റെ  കുറിപ്പിൽ  എഴുതിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

അമ്മയുടെ വിവാഹമായിരുന്നു. ഇങ്ങനെ ഒരു കുറിപ്പ് വേണോ എന്ന് ഒരുപാട് ആലോചിച്ചതാണ്, രണ്ടാം വിവാഹം ഇപ്പോഴും അംഗീകരിക്കാൻ പറ്റാത്ത ആളുകൾ ഉള്ള കാലമാണ്. സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്. അങ്ങനെ നോക്കിയാൽ തന്നെ ഇവിടെ ആരും ചൂളിപ്പോകില്ല.

ജീവിതം മുഴുവൻ എനിക്ക് വേണ്ടി മാറ്റിവെച്ച ഒരു സ്ത്രീ. ദുരന്തമായ ദാമ്പത്യത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, അടികൊണ്ട് നെറ്റിയിൽ നിന്ന് ചോരയൊലിക്കുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന്? അന്ന് അമ്മ പറഞ്ഞത് ഓർമ്മയുണ്ട് നിനക്ക് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്, ഇനിയും സഹിക്കുമെന്ന്.

https://www.facebook.com/gokul.sreedar/posts/2056174421177935

അന്ന് ആ വീട്ടിൽ നിന്ന് അമ്മയുടെ കൈപിടിച്ചിറങ്ങിയപ്പോ ഞാൻ തീരുമാനം എടുത്തതാണ് ഈ നിമിഷത്തെ കുറിച്ച്, ഇത് നടത്തുമെന്ന്… യൗവ്വനം മുഴുവൻ എനിക്കായി മാറ്റിവെച്ച എന്റെ അമ്മക്ക് ഒരുപാട് സ്വപ്നങ്ങളും ഉയരങ്ങളും കീഴടക്കാൻ ഉണ്ട്… കൂടുതൽ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല, ഇങ്ങനെ ഒരു കാര്യം നടന്നത് രഹസ്യമായി വെക്കേണ്ട ആവശ്യമില്ല എന്ന് തോന്നി.

അമ്മ? Happy Married Life..

Read more

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

സംസ്ഥാനത്തെ IAS ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.എൻ.പ്രശാന്ത് കായി

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ചായയിൽ ബിസ്കറ്റും റസ്കും ബ്രഡ്ഡും, പുതിയ ട്രെൻഡ് അനുസരിച്ച് ബൺ മസ്കയും വരെ മുക്കി കഴിക്കുന്നവരുണ്ട്. എന്നാൽ, ആരെങ്കിലും ചായയിൽ ഇഡ്ഡലി മുക്

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷയ്ക്ക് ഇന്ത്യൻ വ്യോമസേന (IAF) ലോജിസ്റ്റിക് പിന്തുണ നൽകുമെന്ന് ഉന്നത പ്