സ്റ്റാര്‍ബക്ക്സ് കോഫിയും കാന്‍സറും; സ്റ്റാര്‍ബക്ക്സ് ഉള്‍പ്പെടെ പ്രമുഖ കോഫീ ബ്രാന്‍ഡുകള്‍ കവറില്‍ കാന്‍സര്‍ മുന്നറിയിപ്പ് വയ്ക്കണമെന്ന് അമേരിക്ക

ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്റ്റാര്‍ബക്ക്സ് കോഫി കുടിച്ചാല്‍ കാന്‍സര്‍ വരുമോ ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യേപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ ഒരല്‍പം സത്യമുണ്ടെന്ന്  മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റാര്‍ബക്ക്സ് കോഫിയും കാന്‍സറും; സ്റ്റാര്‍ബക്ക്സ് ഉള്‍പ്പെടെ പ്രമുഖ കോഫീ ബ്രാന്‍ഡുകള്‍ കവറില്‍ കാന്‍സര്‍ മുന്നറിയിപ്പ് വയ്ക്കണമെന്ന് അമേരിക്ക
cofee_700x357

ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്റ്റാര്‍ബക്ക്സ് കോഫി കുടിച്ചാല്‍ കാന്‍സര്‍ വരുമോ ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യേപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ ഒരല്‍പം സത്യമുണ്ടെന്ന്  മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റാര്‍ബക്ക്സ് ഉള്‍പ്പെടെ പ്രമുഖ കോഫീ ബ്രാന്‍ഡുകള്‍ കവറില്‍ കാന്‍സര്‍ മുന്നറിയിപ്പ് വെക്കണമെന്ന് ഒരു അമേരിക്കന്‍ കോടതി  വിധിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ച ലോസ് ആഞ്ചലസിലെ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കൌണ്‍സില്‍ ഫോര്‍ എഡുക്കേഷന്‍ ആന്ഡ് റിസേര്‍ച്ച് ഓണ്‍ ടോക്സിക്സ് എന്ന സംഘടനയുടെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് വിധി.

കാപ്പിക്കുരു വറുത്തു പൊടിയാക്കുന്നതിനിടെ രൂപപ്പെടുന്ന അക്രിലാമൈഡ് എന്ന വിഷവസ്തുവിന്റെ സാന്നിധ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ സ്റ്റാര്‍ബക്ക്സ്, ഡന്‍കിന്‍ ഡോനറ്റ്, പീറ്റ്സ് തുടങ്ങിയ കമ്പനികള്‍ പരാജയപ്പെട്ടു എന്നാണ് സംഘടനയുടെ ആരോപണം. കാലിഫോര്‍ണിയയിലെ നിയമ പ്രകാരം അക്രിലാമൈഡ് കാന്‍സര്‍ ഉണ്ടാക്കുന്ന പദാര്‍ഥമായാണ് വര്‍ഗ്ഗീകരിച്ചിട്ടുള്ളത് എന്നാണ് സംഘടന വാദിക്കുന്നത്. ആരോപിക്കുന്നത്. 2010ലാണ് CERT ഈ കാര്യം പറഞ്ഞുകൊണ്ടു കോടതിയെ സമീപിച്ചത്.

അതേസമയം അക്രിലാമൈഡിന്റെ സാന്നിധ്യം അപകടകരമായ വിധത്തില്‍ അല്ല എന്നു തെളിയിക്കാന്‍ കമ്പനികള്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ കാന്‍സര്‍ മുന്നറിയിപ്പ് പാക്കറ്റില്‍ രേഖപ്പെടുത്തണം എന്നാണ് ഉത്തരവ്.

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ