ഓണം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം ഇന്ന്; 12 വരെ പരിപാടികൾ

Share

ഈ വർഷത്തെ ഓണം വാരാഘോഷത്തിന്‌ ഇന്ന് തുടക്കമാകും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 6.30ന് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്റ്റംബർ 12 വരെ സംസ്ഥാനത്തെമ്പാടും ഓണാഘോഷ പരിപാടികൾ നടക്കും.

ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്രതാരങ്ങളായ ദുൽഖർ സൽമാൻ, അപർണാ ബാലമുരളി എന്നിവർ മുഖ്യാതിഥികളായിരിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,​ മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും. 32 വേദിയിലാണ്‌ ഇത്തവണ ഓണാഘോഷം.

കോവളം ക്രാഫ്റ്റ് വില്ലേജ്‌, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം എന്നിവ പുതിയ വേദികളാണ്‌. ഏഴ് ദിവസത്തെ പരിപാടികളിൽ എണ്ണായിരത്തിലേറെ കലാകാരന്മാർ പങ്കെടുക്കും. തിരുവനന്തപുരം നഗരത്തിൽ കവടിയാർ മുതൽ കിഴക്കേകോട്ട വരെയും വെള്ളയമ്പലം മുതൽ ശാസ്തമംഗലം വരെയും കോവളത്തും ദീപാലങ്കാരമുണ്ടാകും.

12ന്‌ വൈകിട്ട്‌ വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെ വർണശബളമായ ഘോഷയാത്രയോടെ ഓണം വാരാഘോഷത്തിന്‌ സമാപനമാകും. കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങൾക്കും കലാരൂപങ്ങൾക്കും വാദ്യഘോഷങ്ങൾക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാൻഡുകളും ഘോഷയാത്രയിൽ അണിനിരക്കും.

Read more

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻറ് റോഡിൽ കുത്തേറ്റ് മരിച്ചു

ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻറ് റോഡിൽ കുത്തേറ്റ് മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു. എറിൻ

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കും ആശ്വാസം: ഏകാന്ത തടവ് അരുതെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി

ഇസ്‌ലാമാബാദ്: അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് താരവുമായ