ചന്ദ്രനിൽനിന്നും മണ്ണ് ഭൂമിയിൽ എത്തിക്കാനുള്ള പുത്തൻ ദൗത്യത്തിനൊരുങ്ങി ഇന്ത്യ

ചന്ദ്രനിൽനിന്നും  മണ്ണ്  ഭൂമിയിൽ  എത്തിക്കാനുള്ള  പുത്തൻ ദൗത്യത്തിനൊരുങ്ങി ഇന്ത്യ
ceres.0

തിരുവനന്തപുരം: ചന്ദ്രയാൻ 2ന്റെ  വിജയകരമായ ദൗത്യത്തിനുശേഷം ചന്ദ്രയാൻ 3 ദൗത്യത്തിന് ഒരുങ്ങി ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം. ചന്ദ്രനിൽ ഇറങ്ങി ചന്ദ്രോപരിതലത്തിലെ പാറയും മണ്ണും ഭൂമിയിലെത്തിച്ച്  ഗവേഷണം നടത്തുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെയാണ് മൂന്നാം ചാന്ദ്രദൗത്യം പ്രാവർത്തികമാക്കാൻ  പോകുന്നത്. ജപ്പാനും ഈ  ദൗത്യത്തിൽ പങ്കാളിയാകും.

ചന്ദ്രയാൻ 2 പേടകത്തിലെ ലാൻഡറും റോവറും ചന്ദ്രനിലിറങ്ങി നടത്തുന്ന പരീക്ഷണഫലങ്ങൾ കൂടി അവലോകനം ചെയ്തശേഷം ചന്ദ്രയാൻ 3 രൂപകൽപന സംബന്ധിച്ച അന്തിമചർച്ചകൾ നടക്കും.  ന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്നുള്ള മണ്ണും കല്ലും ശേഖരിച്ചു പഠനം നടത്താനാണു  ഉദ്ദേശിക്കുന്നത്. യുഎസും റഷ്യയും ചൈനയും ചന്ദ്രനിലേക്കുള്ള തുടർപര്യവേക്ഷണ ദൗത്യങ്ങൾക്ക് ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയും അതിനു തയാറെടുക്കുന്നത്. 5 വർഷത്തിനകം പദ്ധതി നടപ്പാക്കാനാണു പ്രാഥമിക ചർച്ചകളിലെ ധാരണ.

ഇസ്രൊയുടെ ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് തന്നെയായിരിക്കും പര്യവേക്ഷണ വാഹനം. എന്നാൽ, ചന്ദ്രനിൽ നിന്നു സാംപിളുകൾ ശേഖരിച്ച് തിരികെയെത്തിക്കുക എന്നത്  ഈ ദൗത്യം നേരിടുന്ന ഒരു വെല്ലുവിളിയാണ്. നിലവിലുള്ള സാങ്കേതികവിദ്യ അനുസരിച്ച് അതിനു ഒട്ടനവധി ബുദ്ധിമുട്ടുകൾ ഉണ്ട്. ജപ്പാൻ എയ്റോ സ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയാണു ചന്ദ്രയാൻ 3 ദൗത്യത്തിൽ ഇസ്രൊയുമായി ഒന്നിച്ചു ചേർന്ന് പരിശ്രമിക്കുക.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ