സ്വിറ്റ്സർലാൻഡിൽ ആത്മഹത്യ പോഡ് ഉപയോഗിച്ച് ആദ്യ ആത്മഹത്യ; സ്ത്രീയുടെ കഴുത്ത് ഞെരിച്ച നിലയിൽ, ഒരു അറസ്റ്റ്

Share

1985 മുതല്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ നിയമവിധേയമായി ആത്മഹത്യ ചെയ്യാനുള്ള അനുമതിയുണ്ട്. 'അസിസ്റ്റഡ് സൂയിസൈഡ്' എന്ന് അറിയപ്പെടുന്ന ഇത്തരം ആത്മഹത്യയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ അനുമതി ലഭിക്കാന്‍, ആത്മഹത്യയ്ക്ക് തയ്യാറാകുന്ന രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ പറ്റാത്ത തരത്തിലുള്ള എന്തെങ്കിലും മാരകമായ രോഗമോ മറ്റോ ബാധിച്ചിരിക്കണം. അത്തരം മാരക രോഗം ബാധിച്ച രോഗികളെ ആത്മസഹത്യയ്ക്ക് സഹായിക്കാനായി സ്വിറ്റസര്‍ലാന്‍റില്‍ ചില സന്നദ്ധ സംഘടനകളുടെ സഹായം പോലും ലഭിക്കും. എന്നാല്‍, കഴിഞ്ഞ സെപ്തംബറില്‍ അത്തരത്തില്‍ ആത്മഹത്യ ചെയ്ത ഒരു സ്ത്രീയുടെ മരണത്തിലെ ദുരൂഹതയെ തുടര്‍ന്ന് ആത്മഹത്യ പോഡ് സജ്ജീകരിച്ച ഡോ.ഫ്ലോറിയൻ വില്ലറ്റിനെ പോലീസ് അറസ്റ്റ് ചെയ്തു.

സ്വിറ്റ്സർലൻഡിൽ ആദ്യമായിട്ടാണ് കഴിഞ്ഞ സെപ്തംബര്‍ 23 ന്, 64 കാരിയായ അമേരിക്കൻ സ്ത്രീ 'ആത്മഹത്യാ പോഡ്' ഉപയോഗിച്ച് മരണത്തിന് കീഴടങ്ങിയത്. എന്നാല്‍ മരണാനന്തരം അവരുടെ ശരീരം പരിശോധിച്ചപ്പോള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ രീതിയിലുള്ള പാടുകള്‍ ഫോറൻസിക് ഡോക്ടർ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇത് 'ബോധപൂര്‍വ്വമായ നരഹത്യ'യാണെന്ന് അധികൃതര്‍ സംശയിക്കുന്നു. ദി ലാസ്റ്റ് റിസോർട്ടാണ് ഈ ആത്മഹത്യാ ഉപകരണം അവതരിപ്പിച്ചത്. സീൽ ചെയ്ത പ്രത്യേക അറയിലേക്ക് നൈട്രജൻ വാതകം കടത്തിവിട്ട് ആളുകളെ മരിക്കാന്‍ അനുവദിക്കുന്നതാണ് ആത്മഹത്യാ പോഡിന്‍റെ രീതി.

തലയോട്ടിയില്‍ ഗുരുതരമായ ഓസ്റ്റിയോമൈലൈറ്റിസ് രോഗം ബാധിച്ച സ്ത്രീയായിരുന്നു ആത്മഹത്യ തെരഞ്ഞെടുത്തത്. ചില ദിവസങ്ങളിൽ ബാത്ത്റൂമിൽ പോകാനോ അനങ്ങാനോ പോലും കഴിയാത്ത കടുത്ത തലവേദനയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ അനുഭവിച്ച് കൊണ്ടിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാര്യമായ മരുന്നുകള്‍ ഈ രോഗത്തിന് കണ്ടെത്തിയിട്ടില്ല. അതേ തുടര്‍ന്നാണ് അവര്‍ സ്വിറ്റസര്‍ലാന്‍ഡിലെ നിയമപരമായ ആത്മഹത്യ തെരഞ്ഞെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ