ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ​ക്ക് ക​ടു​ത്ത നി​ബ​ന്ധ​ന​ക​ൾ

Share

കൊ​ച്ചി: രാ​ജ്യ​ത്തെ ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് ജ​നു​വ​രി ഒ​ന്ന് മു​ത​ൽ പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ൽ വ​രും. ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും അ​വ​രു​ടെ വെ​ബ്‌​സൈ​റ്റു​ക​ളി​ൽ നി​ന്നും മ​റ്റ് ആ​പ്പു​ക​ളി​ൽ നി​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് റി​സ​ർ​വ് ബാ​ങ്ക് ക​മ്പ​നി​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള നി​ർ​ദേ​ശം.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​ക്കു​ന്ന ത​ര​ത്തി​ൽ ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ മാ​റ്റു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടാ​ണ് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ സൂ​ക്ഷി​ച്ച് ഓ​രോ ഇ​ട​പാ​ടു​ക​ളും എ​ളു​പ്പ​ത്തി​ലാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ൾ ഈ ​വ​ർ​ഷം മാ​ർ​ച്ച് 31വ​രെ സം​വി​ധാ​നം ഒ​രു​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ങ്ങ​നെ സൂ​ക്ഷി​ക്കു​ന്ന വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ വ​ലി​യ തോ​തി​ൽ ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടാ​ൻ ഇ​ട​യു​ണ്ടെ​ന്ന സാ​ധ്യ​ത​ക​ൾ ക​ണ​ക്കി​ലെ​ടു​ത്താ​ണ് റി​സ​ർ​വ് ബാ​ങ്ക് കാ​ർ​ഡ് ഉ​പ​യോ​ഗ​ത്തി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

അ​ടു​ത്ത വ​ർ​ഷം മു​ത​ൽ ടോ​ക്ക​ണൈ​സേ​ഷ​ൻ എ​ന്ന പു​തി​യ രീ​തി​യി​ലേ​ക്ക് മാ​റാ​നാ​ണ് ഇ-​കൊ​മേ​ഴ്സ് സ്ഥാ​പ​ന​ങ്ങ​ൾ ത​യാ​റെ​ടു​ക്കു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ​ക്ക് പ​ക​രം ടോ​ക്ക​ണു​ക​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​തെ ത​ന്നെ ടോ​ക്ക​ണൈ​സേ​ഷ​ൻ വ​ഴി സാ​ധി​ക്കും. ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ർ​ഡ് ഇ​ട​പാ​ടു​ക​ൾ രാ​ജ്യ​ത്ത് കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കാ​ർ​ഡ് വി​വ​ര​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ഒ​ക്റ്റോ​ബ​റി​ൽ മാ​ത്രം ഒ​രു ല​ക്ഷം കോ​ടി രൂ​പ​യു​ടെ കാ​ർ​ഡ് ഇ​ട​പാ​ടു​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ ന​ട​ന്ന​ത്.

പു​തി​യ നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഓ​രോ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​മ്പോ​ഴും ഉ​പ​ഭോ​ക്താ​വ് കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ടി വ​രും. കൂ​ടാ​തെ ഒ​റ്റ​ത്ത​വ​ണ പാ​സ്‌​വേ​ഡ് ന​ൽ​കി സു​ര​ക്ഷി​ത​ത്വം പൂ​ർ​ണ​മാ​യും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും റി​സ​ർ​വ് ബാ​ങ്ക് നി​ബ​ന്ധ​ന​യു​ണ്ട്.

Read more

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

നിപ സമ്പര്‍ക്ക പട്ടികയില്‍ 77 പേര്‍; 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍; 14 പേര്‍ ബന്ധുക്കള്‍; കോഴിക്കോട് കണ്‍ട്രോള്‍ റൂം തുറന്നു; ആരോഗ്യ മന്ത്രി കെ മുരളീധരന്‍

കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചത്തോടെ അതീവ ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. സമ്പര്‍ക്ക പട്ടികയില്‍ മൊത്തം 77 പേരു

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

‘ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും ‘; ഖാർഗ് ദ്വീപ് ആക്രമിക്കും, മുന്നറിയിപ്പ് നൽകി ട്രംപ്

ഇറാന് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഇന്ന് രാത്രി ഇറാന് മേൽ ശക്തമായ ആക്രമണം നടത്തും. ഇറാന്റെ നാവികസേന, വ്യോമസേന , റഡാർ സംവിധാനങ്ങൾ തകർക്

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

നിപ രോഗിയുടെ നില അതീവ ഗുരുതരം; പൂനെയിലെ പരിശോധന ഫലവും പോസിറ്റീവ്, റൂട്ട് മാപ്പ് തയ്യാറാക്കി

കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലവും പോസിറ്റീവ് ആണ്. രാ