പ്രണയം തോന്നിയത് ചേട്ടനോട്; ഒടുവില്‍ അനിയനൊപ്പം ഡേറ്റിംഗ്....!

പ്രണയം തോന്നിയത് ചേട്ടനോട്;  ഒടുവില്‍ അനിയനൊപ്പം ഡേറ്റിംഗ്....!
twin

തനിക്ക്  പ്രണയം തോന്നിയ ആളോട് അത് തുറന്നു പറഞ്ഞപ്പോൾ അയാളിൽ നിന്നും കിട്ടിയ മറുപടിയും തുടര്‍ന്ന് നടന്ന സംഭവങ്ങളുമാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാകുന്നത്.  ജില്ലിയണ്‍ എന്ന ഇരുപത്തിമൂന്നുകാരിക്കാണ് ഡെറിക്ക് എന്ന സുന്ദരനായ യുവാവിനോട് ഇഷ്ടം തോന്നുന്നത്. പിന്നെ ഒന്നും ആലോചിക്കാതെ ഡെറിക്ക് എന്ന സുന്ദരനായ ആ യുവാവിനോട് തന്‍റെ ഇഷ്ടം പറയുകയും  തന്‍റെ മൊബൈല്‍ നമ്പര്‍ നല്‍കുകയുമാണ് ജില്‍ ചെയ്തത്.

എന്നാല്‍ ഡെറിക്കിന്റെ മറുപടി ജില്ലിനെ നിരാശയിലാക്കുന്ന ഒന്നായിരുന്നു.  മറുപടി കുറച്ച് നിരാശപ്പെടുത്തിയെങ്കിലും  ഡെറിക്കിന്റെ ഒരു ഓഫര്‍ ജില്ലിന് ഇഷ്ടമായി. ഡെറിക്കിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. 'ഞാന്‍ ഡെറിക്ക് . ഇഷ്ടം തുറന്നുപറയാനുളള ധൈര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു. നീ വളരെയധികം സുന്ദരിയാണ്. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഒരു ഗേയാണ്. എന്നാല്‍ എനിക്ക് ഒരു ഇരട്ട സഹോദരനുണ്ട്. ഇഷ്ടമാണെങ്കില്‍ അവനെ പരിചയപ്പെടൂ'.

ജില്‍ ഡെറിക്കിന്‍റെ ഓഫര്‍ സ്വീകരിക്കുകയായിരുന്നു ചെയ്തത്. ഡെറിക്കിന്‍റെ ഇരട്ടസഹോദരനായ സ്കോട്ടിനോടൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ പോയി എന്ന് കുറിച്ചുകൊണ്ടായിരുന്നു ജില്‍ ഒരു ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഡെറിക്ക് ജനിച്ച് ഏതാനും സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് സ്കോട്ടിന്റെ ജനനം. എന്നാല്‍ ഡെറിക്കും താനും ഇടയ്ക്ക് കറങ്ങാന്‍ പോകാറുണ്ട്, തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആണെന്നും ജില്ലിയണ്‍ കുറിച്ചു. ജില്ലിന്‍റെ ഈ ഡെറ്റിങ് കഥയ്ക്ക് 401,000 പേരാണ് ലൈക്ക് ചെയ്തത്. 53,000 റീട്വീറ്റ് ചെയ്യുകയും ചെയ്തു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ