പത്താം ക്ലാസ് വിദ്യാര്‍ഥിനി ഫ്‌ളാറ്റിന്‍റെ മുകള്‍ നിലയില്‍നിന്നു വീണു മരിച്ചു

Share

കോട്ടയം: കോട്ടയത്ത് മുട്ടമ്പലത്ത് ഫ്‌ലാറ്റിലെ 12-ാം നിലയില്‍നിന്നുവീണ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുട്ടമ്പലം സ്‌കൈലൈന്‍ എക്‌സോട്ടിക്കാ ഫ്‌ലാറ്റിലെ 12ബി വണ്ണില്‍ താമസിക്കുന്ന ജോണ്‍ ടെന്നി കുര്യന്റെയും ശില്‍പ്പയുടെയും മകള്‍ റെയ(15)യാണ് മരിച്ചത്. കോട്ടയം പള്ളിക്കൂടം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്.

ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ശബ്ദം കേട്ട് എത്തിയ സെക്യൂരിറ്റി ജീവനക്കാരനാണ് പെണ്‍കുട്ടി വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചു. കണ്‍ട്രോള്‍ റൂം പോലീസെത്തിയാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

അച്ഛന്‍ ജോണ്‍ ടെന്നി കുര്യന്‍ യു.എസില്‍ ഐ.ടി. മേഖലയിലാണ്. ഇവര്‍ നേരത്തെ യു.എസിലായിരുന്നു. നാലുവര്‍ഷമായി പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പം മുട്ടമ്പലത്തെ ഫ്‌ലാറ്റിലാണ് താമസം. ഒരു സഹോദരിയുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ