സുശാന്തിന്റേത് ആത്മഹത്യ തന്നെ: ആന്തരാവയവ പരിശോധന റിപ്പോർട്ട് പുറത്ത്

Share

മുംബൈ∙ ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ തന്നെയെന്നു സ്ഥിരീകരിച്ച് ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ട്. സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് കലീന ഫൊറൻസിക് സയൻസ് ലാബ്, അന്വേഷണ സംഘത്തിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നേരത്തെ ലഭിച്ച പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ശ്വാസംമുട്ടിയാണു മരണമെന്നു സ്ഥിരീകരിച്ചിരുന്നു. ഇനി സൈബർ റിപ്പോർട്ടും ഫൊറൻസിക് ലാബിലെ ഫിസിക്‌സ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കാനുണ്ട്.

കഴിഞ്ഞ മാസം 14ന് ആണ് സുശാന്തിനെ ബാന്ദ്രയിലെ അപാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തൊഴിൽപരമായ വൈരാഗ്യങ്ങൾ, വിഷാദം എന്നിവ നടനെ ആത്മഹത്യയിലേക്കു നയിച്ചു എന്ന ദിശയിലാണു പൊലീസ് അന്വേഷണം. കേസുമായി ബന്ധപ്പെട്ട് സംവിധായകൻ സഞ്ജയ് ലീല ബൻസാലി, സംവിധായകനും യഷ് രാജ് ഫിലിംസ് ചെയർമാനുമായ ആദിത്യ ചോപ്ര, ചലച്ചിത്ര നിരൂപകൻ രാജീവ് മസന്ദ് എന്നിവർ ഉൾപ്പെടെ 38 പേരുടെ മൊഴി പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ