മ്യാന്‍മറില്‍ വീണ്ടും ഓങ് സാന്‍ സൂ ചി

Share

യാങ്കൂൺ ∙ മ്യാൻമറിൽ ഓങ് സാൻ സൂ ചിയുടെ നാഷനൽ ലീഗ് ഫോർ ഡമോക്രസി (എൻഎൽഡി) അധികാരത്തിൽ തുടരും. ഞായറാഴ്ച നടന്ന വോട്ടെടുപ്പിന്റെ ഫലം തിരഞ്ഞെടുപ്പു കമ്മിഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സൂചിയുടെ പാര്‍ട്ടിയായ എന്‍എല്‍ഡി വിജയം ഉറപ്പിച്ചു.

ഇരുസഭകളിലുമായി 642 അംഗങ്ങളുള്ള പാർലമെന്റിൽ 322 സീറ്റ് ജയിച്ചു കഴിഞ്ഞതായി എൻഎൽഡി അവകാശപ്പെട്ടു. രാജ്യത്ത് 5 പതിറ്റാണ്ടിലേറെ നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് 2015 ലാണ് എന്‍എല്‍ഡി ആദ്യം അധികാരത്തിലെത്തിയത്. രണ്ടാമത്തെ തിരഞ്ഞെടുപ്പാണ് ഞായറാഴ്ച നടന്നത്.

രോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ നേരെയുള്ള സൈന്യത്തിന്റെ വംശീയ ആക്രമണവും അതിനു നല്‍കിയ മൗനാനുവാദവും രാജ്യാന്തര തലത്തില്‍ സൂചിയെ വിമര്‍ശന വിധേയയാക്കിയെങ്കിലും മ്യാന്‍മറിലെ അവരുടെ ജനകീയത തന്നെയാണ് എന്‍എല്‍ഡിയെ തുണച്ചത്.

രാജ്യത്ത് 5 പതിറ്റാണ്ടിലേറെ നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് 2015 ലാണ് എൻഎൽഡി ആദ്യം അധികാരത്തിലെത്തിയത്. ഇത്തവണ 370 സീറ്റ് വരെ നേടുമെന്ന് പാര്‍ട്ടി വക്താവ് മ്യോ ന്യൂന്റ് പറഞ്ഞു. പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി (യുഎസ്ഡിപി) ആണ് മുഖ്യ പ്രതിപക്ഷം.

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ