ഇന്ത്യയിലേക്കുള്ള കയറ്റുമതി ഇറക്കുമതി നിർത്തി താലിബാൻ

Share

കാ​ബൂ​ൾ: താലിബാൻ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തതിനെ തുടർന്ന് ഇന്ത്യയുമായുള്ള വ്യാപാര ബന്ധം നിർത്തി. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യും ഇ​റ​ക്കു​മ​തി​യു​മാ​ണ് നി​ർ​ത്തി​വ​ച്ചിരിക്കുന്നത്. ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ എ​ക്സ്പോ​ർ​ട്ട് ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ് ഇത് അറിയിച്ചത്. അഫ്​ഗാനുമായി നീണ്ടകാല വ്യാപാരബന്ധമുള്ള രാജ്യമാണ് ഇന്ത്യ. പ്രതിവർഷം 3305 ലക്ഷം ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യ അഫ്​ഗാനുമായി നടത്തുന്നത്.

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ഒഴിപ്പിക്കൽ എപ്പോൾ സാധ്യമാകുമെന്ന് ഇന്ന് വ്യക്തമായേക്കും. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അമേരിക്കൻ നേതൃത്വവുമായി ബന്ധപ്പെട്ട് അഫ്ഗാനിലെ സാഹചര്യവും ഒഴിപ്പിക്കൽ സാധ്യതകളും ചർച്ച ചെയ്തു. വ്യോമസേനയുടെ ഒരു വിമാനം ഇന്ത്യ ഇന്നലെ കാബൂളിൽ എത്തിച്ചിരുന്നു. കൂടുതൽ യാത്ര വിമാനങ്ങൾ തയ്യാറാക്കി നിർത്താൻ പ്രധാനമന്ത്രി നടത്തിയ ചർച്ചയിൽ ധാരണയായിട്ടുണ്ട്. അതേസമയം അഫ്ഗാൻ സ്വാതന്ത്ര്യ ദിനമായ ഇന്ന് ആഘോഷമില്ലെന്ന് ദില്ലിയിലെ അഫ്ഗാൻ എംബസി വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ നിന്ന് 400 പേരെക്കൂടി ഒഴിപ്പിക്കാനുണ്ടെന്ന് ഇന്ത്യ. അമേരിക്കയെ ആണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്.

Read more

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ