ഓരോ മൂന്നു മണിക്കൂറിലും മാറ്റുന്ന പാഡ് ഞങ്ങള്‍ എന്തു ചെയ്യണം സര്‍? ആശങ്ക പങ്കുവെച്ച്‌ എല്‍പി സ്‌കൂള്‍ അധ്യാപിക

ഓരോ മൂന്നു മണിക്കൂറിലും മാറ്റുന്ന പാഡ് ഞങ്ങള്‍ എന്തു ചെയ്യണം സര്‍? ആശങ്ക പങ്കുവെച്ച്‌ എല്‍പി സ്‌കൂള്‍ അധ്യാപിക
Desktop5

കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ പാഡ് ഡിസ്‌പോസ് ചെയ്യാന്‍ വേണ്ട സംവിധാനം ടോയ്‌ലറ്റിണ് ഒപ്പം ഉണ്ടോയെന്ന  എല്‍പി സ്‌കൂള്‍ അധ്യാപികയായ നിസ സലീമിന്‍റെ കുറിപ്പ് ഫേസ്ബുക്കില്‍ ചർച്ചയാവുകയാണ്. എല്‍.പി.സ്‌കൂള്‍ അധ്യാപികയാണ് നിസ സലിം. ആർത്തവസമയത്ത തന്‍റെ സഹപ്രവർത്തകയെക്കുണ്ടായ ഈ അനുഭവം കേരളത്തിലങ്ങോളം മിങ്ങോളമുള്ള ഉദ്യോഗസ്ഥരായ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നമാണെന്നും തന്‍റെ കുറിപ്പിൽ വ്യക്തമാക്കുന്നു.മൂന്നു മണിക്കൂര്‍ കൂടുമ്പോള്‍ പാഡു മാറ്റണം എന്ന് ബോധവത്ക്കരണ ക്ലാസുകളില്‍ പറയാറുണ്ട്.എന്നാല്‍ ഉപയോഗിച്ച ശേഷം മാറ്റുന്ന പാഡുകള്‍ പൊതിഞ്ഞ് വീട്ടില്‍ കൊണ്ടു പോകേണ്ട അവസ്ഥയാണ് എന്ന് നിഷ തന്‍റെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

നിഷയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

https://www.facebook.com/nisa.saleem.7/posts/1784228545012732

arppoarthavam സീസണ്‍ ആയത് കൊണ്ടല്ല പരിഹാരം ഉണ്ടാവും എന്ന് പ്രതീക്ഷിച്ചു കൊണ്ടാണ് ഈ കുറിപ്പ് . ഇന്ന് എന്റെ സഹപ്രവര്‍ത്തകയ്ക്ക് ഉണ്ടായ ബുദ്ധിമുട്ട് നാളെ എനിക്കും നിങ്ങള്‍ക്കും ഉണ്ടാകാം . ആര്‍ത്തവം മിക്ക സ്ത്രീകളിലും അപ്രതീക്ഷിതവും നിയന്ത്രണാതീതവും ആയി ഒരിക്കല്‍ എങ്കില്‍ ഉണ്ടാവും .പറഞ്ഞു വരുന്നത് കേരളത്തിലെ ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസില്‍ പാഡ് ഡിസ്‌പോസ് ചെയ്യാന്‍ വേണ്ട സംവിധാനം ടോയ്‌ലറ്റിണ് ഒപ്പം ഉണ്ടോ ? ജീവനക്കാരില്‍ 4ല്‍ 3 ഉം വനിതകളല്ലേ .? അപ്പോള്‍ പിന്നെ സ്‌കൂളുകളുടെ കാര്യം പറയാനുണ്ടോ ?ഞാന്‍ ഒരു L പി സ്‌കൂള്‍ അദ്ധ്യാപികയാണ് . 9 വയസ്സ് മുതല്‍ ആര്‍ത്തവം തുടങ്ങാറുണ്ട് . അത്രയും ചെറിയൊരു കുട്ടിക്ക് യൂസ് ചെയ്ത പാഡ് ഡിസ്‌പോസ് ചെയ്യാന്‍ എന്ത് സംവിധാനമാണ് നമ്മുടെ സ്‌കൂളില്‍ ഉള്ളത് . സ്ത്രീ സുരക്ഷയെ കുറിച് nam വാചാലരാകാറുണ്ട് .pakshe എന്ത് സുരക്ഷയാണ് നല്‍കുന്നത് . വര്‍ഷത്തില്‍ ഒരിക്കലോ മറ്റോ ആരോഗ്യ പ്രവര്‍ത്തകരുടെ ക്ലാസ്സ് ഉണ്ടല്ലോ . അതില്‍ എല്ലാ കൊല്ലവും പറയാറുണ്ട് പാഡ് 3മണിക്കൂര്‍ കഴിയുമ്ബോള്‍ ചേഞ്ച് ചെയ്യണം എന്ന് അല്ലെങ്കില്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു എന്ന് . ഓരോ 3 manikkurilum മാറ്റുന്ന പാഡ് ഞങ്ങള്‍ എന്ത് ചെയ്യണം സര്‍ ?പൊതിഞ് വീട്ടില്‍ കൊണ്ട് വന്നു ഡിസ്‌പോസ് ചെയ്യേണ്ടേ ദുര്‍വിധി ആണുള്ളത് . പൊതിഞ്ഞു ബാഗിന് അടുത്തു വെച്ച എന്റെ സുഹൃത് വീട്ടില്‍ ചെന്നപ്പോഴാണ് അത് എടുത്തില്ലല്ലോ എന്നോര്‍ത്തത് .ആ വേദനയിലും അവള്‍ തിരിച്ചു വന്നത് എടുത്ത് വീട്ടിലേക്ക് പോയി . പൊതുവെ സമ്മര്‍ദം കൂടുന്ന ഈ ദിവസങ്ങളില്‍ എത്ര സ്‌ട്രെയിന്‍ അവള്‍ അനുഭവിച്ചിട്ടുണ്ടാകും ? ഇന്നത്തെ സ്റ്റാഫ് മീറ്റിംഗ് ല്‍ ഒരു പരിഹാര മാര്‍ഗം ആരായാനുള്ള നടപടികള്‍ ഹെഡ് ഉറപ്പ് തന്നു .പക്ഷേ പരിഹാരം ഒരിടത്തു മാത്രം മതിയോ .നമ്മുട പെണ്‍കുട്ടികള്‍ ആരോഗ്യത്തോടെ വളരട്ടെ . ഞാന്‍ അവരില്‍ ഒരാളായി ചോദിക്കുകയാണ് ഒരു ഡിസ്‌പോസിങ് സംവിധാനം എല്ലാ സ്ഥാപനങ്ങളിലും പ്രത്യേകിച്ചും സ്‌കൂളില്‍ നടപ്പിലാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കൂ പ്‌ളീസ് .അത് കഴിഞ്ഞു നമുക്കു ആര്‍പ്പ് വിളിക്കാം…

Read more

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

IAS തലപ്പത്ത് വൻ അഴിച്ചുപണി; ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറി

സംസ്ഥാനത്തെ IAS ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി. ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.എൻ.പ്രശാന്ത് കായി

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ഇഡ്ഡലി ചായയിൽ മുക്കി കഴിക്കാമോ? തരൂരിനെ പ്രകോപിപ്പിച്ച ട്വീറ്റ്!

ചായയിൽ ബിസ്കറ്റും റസ്കും ബ്രഡ്ഡും, പുതിയ ട്രെൻഡ് അനുസരിച്ച് ബൺ മസ്കയും വരെ മുക്കി കഴിക്കുന്നവരുണ്ട്. എന്നാൽ, ആരെങ്കിലും ചായയിൽ ഇഡ്ഡലി മുക്

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

നീറ്റ് പുനഃപരീക്ഷ; ചോദ്യപേപ്പറുകൾ 18 കേന്ദ്രങ്ങളിൽ നിന്ന് വ്യോമസേന എത്തിക്കും

ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ്-യുജി (NEET-UG 2026) പുനഃപരീക്ഷയ്ക്ക് ഇന്ത്യൻ വ്യോമസേന (IAF) ലോജിസ്റ്റിക് പിന്തുണ നൽകുമെന്ന് ഉന്നത പ്