ഗർഭിണിയായതറിഞ്ഞില്ല; കോമയിൽ നിന്നുംഎഴുന്നേറ്റപ്പോൾ 18 കാരി ഒരു പെൺകുഞ്ഞിന്‍റെ അമ്മ

Share
ഗർഭിണിയായതറിഞ്ഞില്ല; കോമയിൽ നിന്നുംഎഴുന്നേറ്റപ്പോൾ 18 കാരി ഒരു പെൺകുഞ്ഞിന്‍റെ അമ്മ
1a95e809e0d042878a5004ec4885ae91

ബോധക്ഷയവും മൂലം കിടപ്പിലായ യുവതി നാലുദിവസങ്ങള്‍ക്കു ശേഷം അറിയുന്നത് താനൊരു അമ്മയായ വാര്‍ത്തയാണ്. അവിശ്വസിനീയമായ ഈ സംഭവം നടന്നിരിക്കുന്നത് ഇംഗ്ലണ്ടിലെ ഒല്‍ഥാമിലാണ്. പതിനെട്ടുകാരിയായ എബണി സ്റ്റീവന്‍സണ്‍ എന്ന യുവതിയാണ്  ഗർഭിണിയാണെന്നറിയാതെ അമ്മയായത്.

തനിക്കു സുഖമില്ലെന്നു തോന്നിയപ്പോള്‍ ബെഡില്‍ കിടന്നതു മാത്രമേ എബണിക്ക് ഓര്‍മയുള്ളു, പിന്നീടവള്‍ എഴുന്നേല്‍ക്കുമ്പോള്‍ പൂര്‍ണ ആരോഗ്യവതിയായ ഒരു പെൺകുഞ്ഞ് ഒപ്പമുണ്ട്. ഗര്‍ഭത്തിന്റേതായ അവശതകളോ എന്തിനധികം വലിയ വയറുപോലും ഇല്ലായിരുന്നുവെന്ന് എബണി ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ആർത്തവം തെറ്റാതെ വന്നതുകൊണ്ടുതന്നെ ആശുപത്രി അധികൃതർക്ക് തെറ്റുപറ്റിയെന്നാണ് എബണി ചിന്തിച്ചിരുന്നത്.

യൂട്ട്രസ് ടിഡെല്‍ഫിസ് എന്ന ഇരട്ട ഗർഭപാത്രമുള്ള അവസ്ഥയായിരുന്നു  എബണിയുടേത്. തുടര്‍ച്ചയായി തലചുറ്റലും ബോധക്ഷയവുമൊക്കെ ഉണ്ടായതോടെ എബണിയുടെ അമ്മ എമര്‍ജന്‍സി നമ്പര്‍ വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് എബണിയുടെ ഒരു ഗര്‍ഭപാത്രത്തില്‍ കുഞ്ഞ് വളരുന്നുണ്ടെന്ന വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചത്. പിന്നീട് ഉടൻ തന്നെ സർജറി ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. കോമയില്‍ ആയിരിക്കുമ്പോള്‍ എബണിക്ക് രക്തസമ്മര്‍ദവും വര്‍ധിച്ചതാണു അടിയന്തര ശസ്തക്രിയയ്ക്ക് കാരണം. അപ്രതീക്ഷിതമായി അമ്മയായതിന്‍റെ അതിയായ സന്തോഷത്തിലാണ് എബണി ഇപ്പോൾ.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്