കൊവിഡ് ബാധിച്ച് പ്രശസ്ത ടെലിവിഷൻ നടി മരിച്ചു

Share

കൊവിഡ് ബാധിച്ച് പ്രശസ്ത ടെലിവിഷൻ നടി ദിവ്യ ഭട്ന​ഗർ മരിച്ചു. 34 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം.

ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ നവംബർ 28നാണ് ദിവ്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ആരോ​ഗ്യനില വഷളായി. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

പ്രശസ്ത ഹിന്ദി പരമ്പര യേ രിസ്താ ക്യാ കെഹ്‌ലാത്താ ഹായിലെ ഗുലാബോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ് ദിവ്യ ജനപ്രീതി നേടിയത്. 2009 മുതൽ സംപ്രേഷണം ചെയ്യുന്ന പരമ്പര നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നു. ഉഡാൻ, ജീത് ഗെയ് തോ പിയ മോരെ, വിഷ് തുടങ്ങിയ പരമ്പരകളിലും ദിവ്യ വേഷമിട്ടു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ