സീരിയല്‍ നടി നാഗ ഝാൻസി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

സീരിയല്‍ നടി നാഗ ഝാൻസി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
naga

ഹൈദരാബാദ്: ഹൈദരാബാദിൽ ടെലിവിഷൻ താരത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തെലുങ്ക് സിനിമ- സിരിയൽ രംഗത്തെ പ്രമുഖ നടിയായ 21കാരി നാഗ ഝാൻസിയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. നടിയെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുന്ന സമയത്ത് ഝാൻസി ഫ്ലാറ്റിൽ തനിച്ചായിരുന്നു. ആ സമയത്ത് യുവതി കാമുകനുമായി ചാറ്റ് ചെയ്തിരുന്നതായി മുറിയിൽനിന്നും കണ്ടെടുത്ത മൊബൈൽ ഫോണിൽനിന്ന്  പൊലീസ് കണ്ടെത്തി. ഫോണിലെ കോൾ ലിസ്റ്റും ചാറ്റും പൊലീസ് പരിശോധിച്ച് വരുകയാണ്. ഝാൻസി വീടിന്റെ വാതിൽ തുറക്കാത്തതിനെ തുടർന്ന് സഹോദരൻ ദുർഗാ പ്രസാദ് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി വാതിൽ ചവിട്ടി തുറക്കുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.കഴിഞ്ഞ ആറ് മാസമായി ഒരു യുവാവുമായി യുവതി അടുപ്പത്തിലായിരുന്നു. എന്നാൽ നടിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സെക്കന്തരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പവിത്ര ബന്ധം എന്ന തെലുങ്ക് സീരിയലിലൂടെ പ്രേഷകരുടെ ആരാധനാപാത്രമായി മാറിയ താരമാണ് ഝാൻസി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ