എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കും; കരട് ബില്ലിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം

Share
എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കും; കരട് ബില്ലിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം

തിരുവനന്തപുരം: എംഎൽഎമാരുടെയും മന്ത്രിമാരുടെയും ശമ്പളം വർധിപ്പിക്കും. കരട് ബില്ലിന് മന്ത്രിസഭാ യോഗത്തിൽ അംഗീകാരം. ബിൽ നാളെ നിയമസഭയിൽ അവതരിപ്പിക്കും. എംഎൽഎമാരുടെ ശമ്പളവും ആനുകൂല്യങ്ങളും അടക്കം 98,000 രൂപയാകും. മന്ത്രിമാരുടെ ശമ്പളം 108000 ലക്ഷത്തിൽ നിന്ന് 1,33,000 രൂപയായി ഉയരും. എംഎൽഎമാർക്ക് ശമ്പളവും ആനുകൂല്യങ്ങളു അടക്കം 70,000 രൂപയാണ് നിലവിൽ ലഭിക്കുന്നത്. പ്രതിപക്ഷവും ഇക്കാര്യത്തിൽ സർക്കാരിനൊപ്പമാണ്.

ശമ്പളം കൂട്ടാനുള്ള പഠന റിപ്പോർട്ടിലെ ശുപാർശ കണക്കിലെടുത്താൽ മുപ്പത് ശതമാനത്തിലേറെ വർധനയുണ്ടായേക്കും. 2018 ലാണ് എംഎൽഎമാരുടെ ശമ്പളം അവസാനമായി വർധിപ്പിച്ചത്. നിലവിലെ ആനുകൂല്യങ്ങൾ 35 ശതമാനം വരെ ഉയർത്താമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.

നിലവിൽ ശമ്പളം എന്ന പേരിൽ നിലവിൽ ഒരു ജനപ്രതിനിധിയ്ക്ക് ലഭിക്കുന്ന ഫിക്സഡ് അലവൻസ് 2000 രൂപയാണ്. ഇതിനോടൊപ്പം മണ്ഡല അലവൻസായി 25,000 രൂപ, ഫോൺ വാടക 11,000 രൂപ, ഇൻഫർമേഷൻ അലവൻസ് 4,000 രൂപ, സത്കാരത്തിനുളള അലവൻസ് 8,000 രൂപ, യാത്രാബത്ത 25,000 രൂപ എന്നിങ്ങനെ ലഭിക്കും. അങ്ങനെ ആകെ അലവൻസുകൾ കൂട്ടി വരുമ്പോൾ പ്രതിമാസം എംഎൽയ്ക്ക് കിട്ടുന്ന അലവൻസ് 70,000 രൂപയാണ്.

Read more

നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈൽ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്; കോടതി ഉത്തരവ് പുറത്ത്

നെടുമ്പാശ്ശേരി വാഹനാപകടം: സുഹൈൽ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ചെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്; കോടതി ഉത്തരവ് പുറത്ത്

കൊച്ചി: മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകടത്തിൽ സുഹൈൽ സജീവ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ ഗുരുതര ആരോപണങ്

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

തേനി ജയില്‍ച്ചാട്ടം; 17 പ്രതികളും അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് തേനി ജയിലില്‍ നിന്നും തടവുചാടിയ മുഴുവന്‍ പ്രതികളും പിടിയിലായി. ഒളിവിലായിരുന്ന രണ്ട് പ്രതികളെ ചിന്നമണ്ണൂരില്‍ നിന്