ലിവിങ് ടുഗദറിൽ കൂടയുണ്ടായിരുന്ന ആൾ ഭീഷണിപ്പെടുത്തുന്നു; ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി

ലിവിങ് ടുഗദറിൽ കൂടയുണ്ടായിരുന്ന ആൾ ഭീഷണിപ്പെടുത്തുന്നു; ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി
anjali-ameer.1.437530

ലിവിങ് ടുഗദറിൽ കൂടയുണ്ടായിരുന്ന ആൾ ഭീഷണിപ്പെടുത്തുന്നുവെന്ന് നടിയും ട്രാന്‍സ്ജെന്‍ഡറുമായ അഞ്ജലി അമീർ. ഒരുമിച്ചു ജീവിച്ചില്ലെങ്കിൽ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കിയെന്ന് അഞ്ജലി പറഞ്ഞു. ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് നടി വിവരം പുറത്തുവിട്ടത്. കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് സ്വദേശി വി.സി അനസിനെതിരെയാണ് അഞ്ജലി അമീറിന്റെ ആരോപണം. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും താരം പറഞ്ഞു.

കുറച്ച് നാൾ മുമ്പ് ഞാനൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഒരാൾ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു, മാനസികമായും ശാരീരകമായും ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു. എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയുമായി പല സാഹചര്യങ്ങൾ കൊണ്ട് ലിവിങ് ടുഗദെറിൽ ഏർപ്പെടേണ്ടി വന്നിരുന്നു. എനിക്ക് ഒട്ടും താൽപര്യമില്ലാതെയാണ് ആ ബന്ധം കൊണ്ടുപോയത്. അയാൾ എന്നെ ചതിക്കാൻ പോയ സാഹചര്യത്തിലാണ് അങ്ങനെയൊരു പോസ്റ്റ് ചെയ്തത്. ഇപ്പോൾ ഞാന്‍ ഈ ബന്ധത്തിൽ നിന്നും വേർപിരിഞ്ഞാൽ അയാൾ എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.

https://www.facebook.com/anjali.ameer.39/videos/472568430040215/?t=0

ലോകത്ത് ഏറ്റവും വെറുക്കുന്നതും അയാളെയാണ്. പൊലീസിൽ പരാതി കൊടുത്തു. ഇതുവരെ 4 ലക്ഷം രൂപ എനിക്ക് തരാനുണ്ട്. മാനസികമായി അടുപ്പമില്ലെങ്കിൽ പോലും ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത്. കോളജിൽ എന്നെ കൊണ്ടാക്കാൻ അവിടെ വരുമായിരുന്നു. അവിടെ വന്നാല്‍ പോലും ഞാൻ എവിടെപ്പോകുവാണെന്ന് തിരഞ്ഞു നടക്കും. കഴിഞ്ഞ ഒന്നരവർഷമായി അയാൾ ഒരു ജോലിക്കുപോലും പോകുന്നില്ല. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാൾക്ക്. സത്യത്തിൽ ആത്മഹത്യയുടെ വക്കിലാണ് ഞാൻ. ജീവിതം മതിയായി. വേറൊരു നിവർത്തി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ലൈവില്‍ വന്നത്.’അഞ്ജലി അമീര്‍ പറഞ്ഞു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ