തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

Share

തിരുവനന്തപുരം: തിരുവനന്തപുരത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഇന്ന്  ഉച്ചയ്ക്കുശേഷമാണ് നാടിനെ നടുക്കിയ ദാരുണ ദുരന്തമുണ്ടായത്. വെങ്ങാനൂര്‍ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. വെട്ടുകാട് സ്വദേശികളായ മുകുന്ദനുണ്ണി (19) ഫെർഡിൻ (19) ലിബിനോൺ (19) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിഴിഞ്ഞം ക്രൈസ്റ്റ് കോളേജിലെ നാല് വിദ്യാർത്ഥികൾ തിരുവനന്തപുരം വെള്ളായണി കായലിന്‍റെ തീരത്തെ വവ്വാമൂലയിൽ കുളിക്കാനെത്തിയത്. ഇവിടെ വെച്ചാണ് അപകടമുണ്ടായത്. സംഘത്തിലുണ്ടായിരുന്ന മുകുന്ദൻനുണ്ണി, ഫെർഡിനാൻ, ലിബിനോ എന്നിവരാണ് വെള്ളത്തിലേക്കിറങ്ങിയത്. കൂട്ടത്തിലൊരാൾ കയത്തിലേക്ക് വീഴുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ രണ്ട് പേരും മുങ്ങി താഴ്ന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥിയുടെ ബഹളം കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്.

ആദ്യം നാട്ടുകാരും പിന്നീട് ഫയർഫോഴ്സും തെരച്ചിൽ നടത്തിയെങ്കിലും മൂന്ന് പേരുടേയും ജീവൻ  രക്ഷിക്കാനായില്ല.പോസ്റ്റ്മോർട്ടത്തിനായി മൂന്ന് മതദേഹവും തിരുവനനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.രണ്ടു ബൈക്കുകളിലായിട്ടാണ് നാലു വിദ്യാര്‍ത്ഥികള്‍ അവധി ദിവസത്തില്‍ സ്ഥലത്തെത്തിയത്. സാധാരണയായി ആളുകള്‍ കുളിക്കുന്ന സ്ഥലമാണെങ്കിലും അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നത്. വെള്ളത്തില്‍ ഇറങ്ങാതിരുന്ന വിദ്യാര്‍ത്ഥിയാണ് നിലവിളിച്ച് നാട്ടുകാരെ വിവരമറിയിച്ചത്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹമെന്ന് നാട്ടുകാര്‍ പറഞ്ഞു. പുറത്തെടുത്തപ്പോള്‍ തന്നെ മൂന്നുപേരും മരിച്ചിരുന്നു.

Read more

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അറ്റ്ലാന്റ (യു.എസ്.എ): ഫിഫ ലോകകപ്പ് 2026-ലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

ലോക ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിൽ സമാനതകളില്ലാത്ത വിജയഗാഥകൾ എഴുതിച്ചേർത്ത പോരാളിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ബാലൺ ഡി

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

അവൻ കളിക്കളത്തിലേക്ക് നടന്നു വരുമ്പോൾ സ്റ്റേഡിയങ്ങൾ കടലായി ഇരമ്പും. ചോര തിളയ്ക്കുന്ന യൗവനത്തിന്റെ പ്രൗഢിയിൽ നിന്നും ഒരു കളിക്കാരന്