ടിക് ടോക്കിലെ കൊച്ചുമിടുക്കി ആരുണി കുറുപ്പ് അന്തരിച്ചു

ടിക് ടോക്കിലെ  കൊച്ചുമിടുക്കി ആരുണി കുറുപ്പ് അന്തരിച്ചു
pjimage--1--jpg_710x400xt

തിരുവനന്തപുരം: ടിക്ടോക് വീഡിയോയിലൂടെ താരമായി മാറിയ ഒമ്പത് കാരി ആരുണി എസ് കുറുപ്പ് അന്തരിച്ചു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.  തലച്ചോറിനെ ബാധിച്ച അസുഖത്തെ തുടർന്നാണ് മരണം സംഭവിച്ചത്.

കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആരുണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

എഴുകോണ്‍ ശ്രീ ശ്രീ അക്കാദമിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആരുണി കണ്ണനല്ലൂര്‍ ചേരിക്കോണം രമ്യയില്‍ പരേതനായ സനോജ് സോമരാജിന്‍റെയും അശ്വതിയുടെ ഏകമകളാണ്. ആരുണിയുടെ അച്ഛന്‍ സനോജ് കഴിഞ്ഞ വര്‍ഷമാണ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചത്.

ടിക്ടോകിലും യൂ ട്യൂബിലും നിരവധി ആരാധകരുള്ള താരമായിരുന്നു ആരുണി. ലോകമെമ്പാടുമുള്ള ആരാധകര്‍ ആരുണിയുടെ മരണത്തില്‍ സോഷ്യല്‍ മീഡിയയില്‍ ദു:ഖം രേഖപ്പെടുത്തി.

https://www.facebook.com/kannur.don/videos/1582663381870371/?t=0

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ