പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവിനോ തോമസ് പുറത്തിറക്കി

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍  ടൊവിനോ തോമസ് പുറത്തിറക്കി
TOVINO

കൊച്ചി: മലയാള സിനിമയിലെ പുതിയ താരോദയങ്ങളെ പ്രതീക്ഷിക്കുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒക്ടോബര്‍ അഞ്ച് ശനിയാഴ്ച വൈകിട്ട് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ മലയാളത്തിലെ പുതുനിര താരം ടൊവിനോ തോമസാണ് പുറത്തു വിടുന്നത്.
സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശംഭുപുരുഷോത്തമനാണ് ചിത്രം സംവിധാനം ചെയ്തത്. കുടുംബപ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന കഥാതന്തുവുമായാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ അണിയറയില്‍ ഒരുങ്ങുന്നത്.
തമാശയിലുടെ കുടുംബ പ്രേക്ഷകരുടെ പ്രിയ നായകരുടെ പട്ടികയിലേയ്ക്ക് കയറിയിരുന്ന വിനയ് ഫോര്‍ട്ടാണ് സിനിമയിലെ നായകന്‍.  ശ്രിന്ദയും അനുമോളുമാണ് സിനിമയിലെ നായികമാര്‍. ശാന്തി ബാലചന്ദ്രന്‍, ടിനിടോം , അലന്‍സിയര്‍ സുനില്‍ സുഖദ എന്നിവര്‍ അടക്കം ഒരു പിടി പരിചിത മുഖങ്ങളും സിനിമയില്‍ വിവിധ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
പ്രശാന്ത് പിള്ളയാണ് സംഗീതം. ക്യാമറ ജോമോന്‍ തോമസ്.

https://www.facebook.com/ActorTovinoThomas/photos/a.659199257443432/3045196208843713/

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ