“കേരളം ദുരന്തഭൂമിയായി മാറിയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഓണം ആഘോഷിക്കാനാകില്ല” ; ഓണാഘോഷം ഉപേക്ഷിച്ച് ടെമാസെക്കിലെ വിദ്യാര്‍ഥികള്‍

“കേരളം ദുരന്തഭൂമിയായി മാറിയിരിക്കുമ്പോള്‍ ഞങ്ങള്‍ക്ക്  ഓണം ആഘോഷിക്കാനാകില്ല” ; ഓണാഘോഷം ഉപേക്ഷിച്ച് ടെമാസെക്കിലെ വിദ്യാര്‍ഥികള്‍
39280006_2068098413223056_1177340816046161920_n

സിംഗപ്പൂര്‍ : കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ദുരന്തപൂര്‍ണ്ണമായ  അവസ്ഥയെക്കാള്‍ വലുതല്ല തങ്ങളുടെ ഏറെ നാളുകളുടെ പ്രയത്നവും , സാമ്പത്തിക നഷ്ടവുമെന്ന് തെളിയിച്ചിരിക്കുകയാണ് സിംഗപ്പൂരിലെ ഒരുപറ്റം വിദ്യാര്‍ഥികള്‍ .ലഭ്യമാകുന്ന വിവരമനുസരിച്ച് ശനിയാഴ്ച നടത്താനിരുന്ന വര്‍ണാഭമായ ഓണാഘോഷം നിറുത്തിവച്ചുകൊണ്ട് കഴിയുന്ന സഹായങ്ങള്‍ ചെയ്യുവാനാണ് സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്.ടിക്കറ്റുകള്‍ എടുത്തവര്‍ക്ക്  പണം തിരിച്ചു വാങ്ങുകകയോ ,അല്ലെങ്കില്‍ ആ തുക വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

സിദ്ധാര്‍ഥ് മേനോന്‍ ,ഡിജെ സാവ്യോ ഉള്‍പ്പെടെയുള്ള  പ്രഗല്ഭരായ  ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയാണ് ഈ ഒരവസ്ഥയില്‍ റദ്ദുചെയ്യുന്നത്.ആഘോഷങ്ങള്‍ സന്തോഷങ്ങളുടെ നിമിഷങ്ങളാകുമ്പോള്‍ ദുരന്ത നിമിഷങ്ങളില്‍ ഇങ്ങനെയൊരു ആഘോഷം നടത്താന്‍ മാനസികമായി ബുദ്ധിമുട്ടുകയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍.അതുകൊണ്ട് കേരളത്തിനൊരു കൈത്താങ്ങായി ഒറ്റക്കെട്ടായി നിന്ന് പരസ്പരം സഹായിക്കാനാണ് ഇപ്പോള്‍ ശ്രമിക്കേണ്ടത്.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്