8 വര്‍ഷത്തിനുശേഷം ഓണവിരുന്നുമായി ‘TP തിരുവോണം’ തിരിച്ചെത്തുന്നു

Share
8 വര്‍ഷത്തിനുശേഷം ഓണവിരുന്നുമായി ‘TP തിരുവോണം’ തിരിച്ചെത്തുന്നു
TP onam1

ബെടോക്ക് : ഓണത്തെ വരവേല്‍ക്കാന്‍ ടെമാസെക്ക് പോളിടെക്നിക്കിലെ മലയാളീ വിദ്യാര്‍ഥികള്‍ തയ്യാറായിക്കഴിഞ്ഞു.TP മലയാളീസ്‌ അവതരിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ 2017 ഓഗസ്റ്റ്‌ മാസം 26, ശനിയാഴ്ച രാവിലെ 11.30 മുതല്‍ ബെടോക്കിലെ ന്യൂഗേറ്റ് ലേര്‍ണിംഗ് ഹബില്‍ വച്ച് നടത്തപ്പെടുന്നു . പ്രവര്‍ത്തനത്തിലും നടത്തിപ്പിലും അവതരണത്തിലും നിലവാരത്തിലും എന്നും മുമ്പില്‍ നിന്നിരുന്ന ടെമാസെക്കിലെ വിദ്യാര്‍ഥികള്‍ സിംഗപ്പൂരിലെ മലയാളികള്‍ക്ക് മുന്നിലേക്ക്‌ 8 വര്‍ഷത്തിനുശേഷം തിരിച്ചെത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.2009-ലാണ് ഇതിനുമുന്‍പ് ടെമാസെക്ക് പോളിയില്‍ TP ഓണം ഫെസ്റ്റ് അരങ്ങേറിയത്.നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി TP തിരുവോണം വീണ്ടും ജനഹൃദയങ്ങളിലേക്കെത്തുന്നത് ഒരുപറ്റം വിദ്യാര്‍ഥികളുടെ അശ്രാന്തപരിശ്രമത്തിന്‍റെ ഫലമായാണ്‌.പതിവുപോലെ തന്നെ സിംഗപ്പൂര്‍ മലയാളികള്‍ക്ക് ഓണനാളുകളില്‍ മഹോത്സവത്തിന്റെ അനുഭൂതിയും പ്രതീതിയുമാണ് ഒരുക്കി വച്ചിരിക്കുന്നത്.

മറ്റ് ഓണാഘോഷങ്ങളില്‍ നിന്ന് വിഭിന്നമായി സിംഗപ്പൂരില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഓണാഘോഷം എന്ന നിലയില്‍ TP തിരുവോണം ഏറെ ശ്രദ്ധേയമായിട്ടുണ്ട് . പഠനത്തിന്റെയും പാര്‍ട്ട്‌‌ ടൈം ജോലിയുടെയും തിരക്കിനിടയില്‍ കണ്ടെത്തിയ സമയം കൊണ്ട് വിദ്യാര്‍ഥികള്‍ അണിയിച്ചൊരുക്കിയ ഓണവിരുന്നിന് പല കോണുകളില്‍ നിന്നും ഇതിനോടകം തന്നെ അഭിനന്ദനങള്‍ ലഭിക്കുന്നുണ്ട്. തനത് കലാ രൂപങ്ങളോടൊപ്പം നൂതനമായ സിനിമാറ്റിക് ഡാന്‍സുകള്‍ ,ഗാനമേള എന്നിവയും ഈ പ്രോഗ്രാമിന് മാറ്റ് കൂട്ടും .കഴിഞ്ഞ കുറച്ചു മാസങ്ങളോളം നീണ്ടു നിന്ന കഠിന പരിശ്രമത്തിന്റെ ഫലമാണ്‌ ഇത്തരം ഒരു ഓണാഘോഷം നടത്തുവാന്‍ കഴിഞ്ഞതെന്ന് സംഘാടകര്‍ പറഞ്ഞു .രാവിലെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഉത്ഘാടനവും ശേഷം വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്.ഉച്ചകഴിഞ്ഞു വടം വലിയുള്‍പ്പെടെയുള്ള തനത് നാടന്‍ കളികളും കൂടെയാകുമ്പോള്‍ ഓണാഘോഷം കൂടുതല്‍ ഊര്‍ജിതമാകും.

വൈകിട്ട് 5 മണിമുതല്‍ അരങ്ങിലെ കലാവിരുന്നിന് തുടക്കമാകും.കേരള ബീറ്റ്സിന്‍റെ ശിങ്കാരി മേളത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ സിംഗപ്പൂര്‍ കൈരളീ കലാ നിലയത്തിന്റെ ഭാഗമായ ജാങ്കോസ് അവതരിപ്പിക്കുന്ന നാടന്‍ പാട്ട് സംഗമം,ടീം അഷ്ടപദിയുടെ നൃത്തവിസ്മയം ,TP പെഗാസസ് അവതരിപ്പിക്കുന്ന മറ്റ് കലാസൃഷ്ടികളും കൂടെ ചേരുമ്പോള്‍ കാണികള്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവമായി ഈ ഓണാഘോഷം മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് സംഘാടകര്‍.

മറുനാട്ടിലെ മലയാളി സംഘടനകളുടെ ഓണാഘോഷ പരിപാടികളാണ് പ്രവാസികളുടെ ഗൃഹാതുരതകള്‍ക്കു കൂടുതല്‍ മിഴിവേകുന്നത്.സിംഗപ്പൂരിലെ തിരക്കിട്ട ജീവിതത്തിലും ഓണത്തിന്‍റെ തനത് ആഘോഷം മലയാളികളോടൊപ്പം തന്നെ മറു രാജ്യങ്ങളിലെ ആളുകളിലെക്കും എത്തിക്കുവാന്‍ 2009-ലെ TP ഓണം ഫെസ്റ്റിന് സാധിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് TP തിരുവോണത്തിനായി സിംഗപ്പൂര്‍ കാത്തിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 81495350 , 81610670
സന്ദര്‍ശിക്കുക : https://www.facebook.com/pegasus.tp.in.sg/

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്