ഔദ്യോഗിക വാഹനത്തിൽ ലൈംഗികബന്ധം; പോലീസ് ഉദ്യോഗസ്ഥർ കുടുങ്ങി

Share

ഔദ്യോഗിക വാഹനത്തിൽ സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ പിടിക്കപ്പെട്ടു. രാത്രി പട്രോളിംഗിനിടെ വാഹനത്തില്‍ വച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട 40കാരിയ വനിതാ പൊലീസുകാരിയും മറ്റൊരു ഉദ്യോഗസ്ഥനുമാണ് പിടിയിലായത്.

റോമിലാണ് സംഭവം. മുനിസിപ്പൽ പൊലീസിന്‍റെ ഔദ്യോഗിക കാറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഇത്തരത്തില്‍ അബദ്ധം പറ്റിയതെന്ന് വാണ്ടട്ഇന്‍ റോം ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ടോർ ഡി ക്വിന്റോയിലെ പാര്‍ക്കിനു സമീപം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ഈ സമയം കാര്‍. എന്നാല്‍ വാഹനത്തിലെ വയര്‍ലെസ് സംവിധാനം ഈ സമയം ഓണായിരുന്നു. അബദ്ധത്തില്‍ റെക്കോഡായ ഇവരുടെ സംഭാഷണ ശകലങ്ങളും മറ്റും ഇപ്പോള്‍ പൊലീസ് ഗ്രൂപ്പ് ചാറ്റുകളിൽ വൈറലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവം പുറത്തായതോടെ മുനിസിപ്പൽ പൊലീസ് കമാൻഡ് അച്ചടക്കനടപടി ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം സംഭവത്തില്‍ ഉള്‍പ്പെട്ട സ്‍ത്രീ, ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍റെ മകളാണ്. സംഭവം പൊലീസിന്റെയും പ്രതിച്ഛായയെ തകർക്കുന്നതാണെന്നും സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

കേസിനെക്കുറിച്ച് പേഴ്‌സണൽ ഡിപ്പാർട്ട്‌മെന്റിന് ഉടൻ മുന്നറിയിപ്പ് നൽകിയെന്നും തുടര്‍ന്ന് ആരോപണവിധേരായ രണ്ട് ഉദ്യോഗസ്ഥരും സമിതിയുടെ മുന്നില്‍ ഹാജരായി വിശദീകരണം നല്‍കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ ഇപ്പോള്‍ സസ്‍പെന്ഷനിലാണ്. ഇവര്‍ക്കെതിരെ പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള കടുത്തനടപടികള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്