ശാസ്ത്രലോകത്തെ ഞെട്ടിച്ച് ട്രാൻസ് ജൻഡർ പുരുഷന് കുഞ്ഞ് പിറന്നു

Share
ശാസ്ത്രലോകത്തെ ഞെട്ടിച്ച് ട്രാൻസ് ജൻഡർ  പുരുഷന് കുഞ്ഞ് പിറന്നു
-KjOguTs3_1256x620__1

ടെക്‌സാസിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായ വൈലെ സിംപ്‌സനും സ്റ്റീഫന്‍ ഗായെത്തിനും ഒരു ആണ്‍ കുഞ്ഞ്  പിറന്നു. 28 വയസ്സുളള സിംപ്സനാണ് പ്രസവിച്ചത്. 21–ാം വയസിലാണ് സിംപ്സൺ സ്ത്രീയിൽ നിന്നും പരുഷനായി മാറാനുള്ള ചികിൽസകൾ ആരംഭിച്ചിത്.  എന്നാല്‍ ചികിത്സ പുരോഗമിക്കുന്നതിനിടെ 2018ല്‍ സിംപ്‌സണ്‍ ഗര്‍ഭംധരിക്കുകയായിരുന്നു.

കുഞ്ഞിനായി ടെസ്റ്റോസ്റ്റെറോണ്‍ തെറാപ്പിയെടുത്തിരുന്നുവെങ്കിലും പ്രതീക്ഷയില്ലായിരുന്നു. മാറിടം മുറിച്ചുകളയുന്ന ശസ്ത്രക്രിയയും ചെയ്ത് പൂർണ്ണമായും പുരുഷനായി മാറുന്നതിനുള്ള തയാറെടുപ്പിലായിരുന്നു സിംപ്‌സൻ. ആര്‍ത്തവം പോലുമില്ലാതെ സിംപ്‌സണ്‍ എങ്ങനെ ഗര്‍ഭിണിയായെന്ന് ദമ്പതികള്‍ ഇപ്പോഴും അത്ഭുതപ്പെടുകയാണ്.

ആർത്തവമില്ലാത്തതിനാൽ കുഞ്ഞിനായുള്ള സാധ്യതയില്ലെന്ന് തന്നെയാണ് ഡോക്ടറുമാരും പറഞ്ഞത്. എന്നാല്‍ ഡോക്ടർമാരുടെ വിധിക്ക് വിപരീതമായി  2018 ഫെബ്രുവരിയില്‍ ശാസ്ത്രലോകത്തെ പോലും ഞെട്ടിച്ചുകൊണ്ട് സിംപ്‌സൻ  ഗർഭംധരിച്ചു.

കുഞ്ഞ് പിറന്നതില്‍ ദമ്പതികള്‍ക്ക് അതിയായ സന്തോഷത്തിലാണെങ്കിലും ഗർഭകാലത്ത് കടുത്ത അവഗണനയും പരിഹാസവും സിംപ്‌സണ്‍  നേരിടേണ്ടിവന്നുവെന്ന് ഗായെത്ത് പറയുന്നു. തുറിച്ചുനോട്ടങ്ങളും പരിഹാസവും ഒരുപാട് സഹിച്ചു. നാട്ടുകാരുടെ അധിക്ഷേപം പെരുകി വരുന്നതിനാല്‍ അതില്‍ മനം നൊന്ത് ഇനിയൊരു പ്രസവത്തിനില്ലെന്ന് സിംപ്‌സണ്‍ തീരുമാനം എടുക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സിംപ്‌സണ്‍ 'റോവാന്‍' എന്ന കുഞ്ഞിന് ജന്മമേകിയത്. എമര്‍ജന്‍സി സിസേറിയനിലൂടെയായിരുന്നു കുട്ടിയെ പുറത്തെടുത്തത്. കുഞ്ഞ് ജനിച്ചതോടെ തങ്ങളുടെ ബന്ധം ഒന്ന് കൂടി അരക്കിട്ടുറപ്പിക്കപ്പെട്ടുവെന്നാണ് ഈ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ പറയുന്നത്. കുട്ടിക്ക് ആറ് മാസം തികഞ്ഞത് ഇരുവരും ഇക്കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്.

0

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു സിംപ്‌സണ്‍ 'റോവാന്‍' എന്ന കുഞ്ഞിന് ജന്മമേകിയത്. എമര്‍ജന്‍സി സിസേറിയനിലൂടെയായിരുന്നു കുട്ടിയെ പുറത്തെടുത്തത്. കുഞ്ഞ് ജനിച്ചതോടെ തങ്ങളുടെ ബന്ധം ഒന്ന് കൂടി അരക്കിട്ടുറപ്പിക്കപ്പെട്ടുവെന്നാണ് ഈ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ പറയുന്നത്. കുട്ടിക്ക് ആറ് മാസം തികഞ്ഞത് ഇരുവരും ഇക്കഴിഞ്ഞ ദിവസമായിരുന്നു ആഘോഷിച്ചത്.

Read more

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകത്തിൽ കരുത്തേകാൻ; ആശാളിപ്പാൽ ശീലമാക്കാം

കർക്കടകമാസം ആരോഗ്യസംരക്ഷണത്തിന്റെ കാലമായാണ് കേരളത്തിൽ പൊതുവെ കണക്കാക്കപ്പെടുന്നത്. മഴ ശക്തമാകുന്നതോടെ കാലാവസ്ഥയിലെ മാറ്റങ്ങൾ ശരീരത്തെ ബാ

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

കർക്കിടക വാവുബലി; ജലാശയങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രധാന മുൻകരുതലുകൾ പുറപ്പെടുവിച്ച് അഗ്നിശമനസേന. നാളെ

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

മഴക്കാലത്തെ വില്ലന്മാർ; ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, മലേറിയ, കോളറ എന്നിവയെ പ്രതിരോധിക്കാം കരുതലോടെ!

സംസ്ഥാനത്ത് മഴക്കാലം സജീവമായതോടെ സാംക്രമിക രോഗങ്ങളും പടരുന്നു. കൊതുക് പരത്തുന്ന രോഗങ്ങളും ജലജന്യ രോഗങ്ങളും ഒരുപോലെ വെല്ലുവിളിയാകുന്ന പശ്

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് ജാമ്യമില്ലാ വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ്