ട്രാന്‍സ്ജെന്‍ഡറിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൃതദേഹം പ്ലാസ്റ്റിക് ട്രമ്മിൽ; ദുരൂഹത

Share

ചെന്നൈ∙ ഹോട്ടല്‍ നടത്തുന്ന ട്രാന്‍സ്ജെന്‍ഡറിനെ സ്വന്തം വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കോയമ്പത്തൂരിലെ ട്രാന്‍സ്‌ജെന്‍ഡര്‍ അസോസിയേഷന്‍ പ്രസിഡന്റും പ്രമുഖ ആക്ടിവിസ്റ്റുമായ സംഗീതയെ(60) ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലയാളികളെ കണ്ടെത്താനായി മൂന്നു പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചു കോയമ്പത്തൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.

ദുര്‍ഗന്ധം വമിക്കുന്നതു ശ്രദ്ധയില്‍പെട്ടതോടെ അയല്‍വാസികളെ കൂട്ടി പൊലീസിനെ വിളിച്ചു. പൊലീസെത്തി വീട് തുറന്നുനോക്കിയപ്പോഴാണു സംഗീതയെ കൊലപ്പെടുത്തി പ്ലാസ്റ്റിക് ട്രമ്മിനകത്ത് തള്ളിയതു കണ്ടത്. പുതപ്പ് കൊണ്ടു പൊതിഞ്ഞ മൃതദേഹത്തിന്റെ കഴുത്തില്‍ ആഴത്തില്‍ മുറിവുണ്ടായിരുന്നു.

സംഗീതയുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവര്‍ക്കു ആരെങ്കിലുമായി ശത്രുതയോ , പ്രശ്നങ്ങളോ ഉണ്ടായിരുന്നുവോയെന്നാണ് പ്രധാനമായിട്ടും പൊലീസ് തിരക്കുന്നത്. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റായ സംഗീതയുടെ മരണം കോയമ്പത്തൂരിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ നടുക്കി. കൃത്യമായ അന്വേഷണം ആവശ്യപ്പെട്ടു പ്രമുഖര്‍ ഉള്‍പെടെയുള്ളവര്‍ രംഗത്തെത്തി. അക്രമികളെ കുറിച്ച് ഇതുവരെ പൊലീസിനു വിവരമൊന്നും കിട്ടിയിട്ടില്ല. എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

സംഗീത കോയമ്പത്തൂരിലെ ട്രാന്‍സ് വിഭാഗത്തിന്റെ നേതാവായിരുന്നു. ആര്‍എസ് പുരത്ത് ട്രാന്‍സ് കിച്ചണ്‍ എന്ന പേരില്‍ ഈ വിഭാഗത്തില്‍പെട്ട ആളു!കള്‍ മാത്രം പണിയെടുക്കുന്ന ഹോട്ടല്‍ തുടങ്ങിയത് ഈയിടെയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇവരെ അവസാനമായി ആളുകള്‍ കണ്ടത്. ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ ചിലര്‍ ഇവര്‍ താമസിക്കുന്ന സായ് ബാബ നഗറിലെ വീട്ടില്‍ തിരക്കിയെത്തിയിരുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ