യാത്ര വിലക്ക്; ആശങ്കയിലായി പ്രവാസികൾ

Share

യാത്രാവിലക്ക് പ്രഖ്യാപിച്ചതോടെ ആശങ്കയിലായിരിക്കയാണ് പ്രവാസികൾ. യാത്രാവിലക്ക് വന്നതോടെ നാട്ടിലേക്കുള്ള യാത്ര മാറ്റിവയ്ക്കാൻ നിർബന്ധിതരായി പ്രവാസികൾ. യാത്രാവിലക്കിനെ തുടർന്ന് യുഎഇയിൽ തിരിച്ചെത്താതെ ആയിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. യു.എ.ഇ.യും ഒമാനും പ്രഖ്യാപിച്ച യാത്രാവിലക്ക് പ്രാബല്യത്തിലാകുന്നതിന് മുന്നേതന്നെ ആളുകൾ നാട്ടിലെത്താൻ മിക്കപ്രവാസികളും ശ്രമിച്ചു.

മെയ് അഞ്ചു വരെയാണ് യുഎഇയുടെ യാത്രാവിലക്ക്. എന്നാൽ ഇന്ത്യയിൽ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ വിലക്ക് അനിശ്ചിതകാലത്തേക്ക് തുടരും. അതേസമയം നയതന്ത്ര, ആരോഗ്യ ഉഗ്യോഗസ്ഥർ, ഗോൾഡൻ വിസക്കാർ എന്നിവർക്ക് വിലക്കില്ല. ഇന്ത്യയിൽനിന്ന് നേരിട്ടും അല്ലാതെയുമുള്ള കാർഗോ സർവീസുകൾക്ക് ഇളവുണ്ട്.

ഒമാൻ, സൗദി, കുവൈത്ത് എന്നിവിടങ്ങളിലെ യാത്രാവിലക്കും എത്രകാലം നീണ്ടുനിൽക്കും എന്ന കാര്യം വ്യക്തമല്ല. പ്രതിസന്ധി തുടർന്നാൽ പലരുടെയും ജോലിയെയും അതു ബാധിക്കും. തിരികെവരാൻ വൈകിയാൽ ജോലിക്കാര്യം പ്രശ്‌നമാകുമെന്ന് ചില കമ്പനികൾ അറിയിച്ചതായി ജീവനക്കാർ പറയുന്നു. ഈ സാഹചര്യം കൂടി മുൻനിർത്തിയാണ് പലരും ഇപ്പോൾ നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിക്കുന്നത്. അതേസമയം ആയിരങ്ങളാണ് യുഎഇയിൽ എത്താൻ പറ്റാതെ നാട്ടിൽ കുടുങ്ങിയിരിക്കുന്നതെന്ന് ട്രാവൽ രംഗത്തെ വിദഗ്ധർ പറയുന്നു. മെയ് അഞ്ചിനുശേഷവും പ്രതിസന്ധി തുടർന്നാൽ പ്രത്യാഘാതം വലുതായിരിക്കും.

കൂടുതൽ രാജ്യങ്ങൾ ഇന്ത്യക്ക് യാത്രാവിലക്ക് ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ ട്രാൻസിറ്റ് യാത്രയും ബുദ്ധിമുട്ടാകും. നേപ്പാൾ, മാലി എന്നിവ മുഖേന സൗദിയിലേക്ക് പുറപ്പെട്ടവരും ഈ ഉത്കണ്ഠയാണ് പങ്കുവയ്ക്കുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ