സിംഗപ്പൂരില്‍ നിന്ന് കേരളത്തിലേക്കും തിരിച്ച് സിംഗപ്പൂരിലേക്കും യാത്ര ചെയ്യുവാനുള്ളവരുടെ കണക്കുകള്‍ ശേഖരിക്കുന്നു , ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിനായുള്ള ശ്രമങ്ങള്‍ തുടങ്ങി

Share

സിംഗപ്പൂര്‍ : വന്ദേ ഭാരത് മിഷന്‍ വഴിയുള്ള വിമാനസര്‍വീസുകളില്‍ ഇടം ലഭിക്കാതെ നിരവധി മലയാളികള്‍ സിംഗപ്പൂരില്‍ കുടുങ്ങി കിടക്കുന്നു. സിംഗപ്പൂരില്‍ നിന്ന്   കൊച്ചിയിലേക്ക് നേരിട്ട് ഒരു സര്‍വീസും , മധുരൈ , ബാംഗ്ലൂര്‍ വഴി മൂന്നോളം സര്‍വീസുകളും അനുവദിച്ചിരുന്നു. എന്നാല്‍ കേരളത്തിലേക്ക് അത്യാവശ്യമായി യാത്ര ചെയ്യേണ്ട ആളുകളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. വരുംദിവസങ്ങളില്‍ കേരളത്തിലേക്ക് പുതിയ സര്‍വീസുകള്‍ ലഭിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. തമിഴ് നാട്ടിലേക്ക് കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുവാനുള്ളത് കേരളത്തിലേക്കുള്ള കൂടുതല്‍ സര്‍വീസിനു വിനയാകും.

നിലവില്‍ വിസാ കാലാവധി അവസാനിച്ചവര്‍ , പഠനം പൂര്‍ത്തിയാക്കിവര്‍ , ഗര്‍ഭിണികള്‍ , രോഗികള്‍ എന്നിങ്ങനെ നാട്ടിലേക്കു അത്യാവശ്യമായി പോകുവാന്‍ കാത്തിരിക്കുന്ന നിരവധി മലയാളികള്‍ സിംഗപ്പൂരില്‍ താമസിക്കുന്നുണ്ട്. വിസ നീട്ടി നല്‍കി കിട്ടിയാല്‍ത്തന്നെ വാടകയും മറ്റു ചിലവുകളും വഹിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ പലര്‍ക്കും.

ഈ അവസരത്തില്‍ ഒരു വിമാനത്തില്‍ യാത്ര ചെയ്യുവാനുള്ള ആളുകള്‍ ഉണ്ടെങ്കില്‍ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസുകള്‍ക്കായി ശ്രമിക്കുവാനുള്ള അവസരമുണ്ട്. ഇത്തരത്തില്‍ യാത്ര ചെയ്യുവാന്‍ താല്‍പ്പര്യമുള്ളവരുടെ കണക്കുകളെടുത്തു പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസിനായി ശ്രമിക്കുകയാണ് പ്രവാസി എക്സ്പ്രസ്സ്. ആളുകളുടെ ആവശ്യമനുസരിച്ച്‌ കൂടുതല്‍ സര്‍വീസുകളും പരിഗണയിലുണ്ട്. കൂടാതെ കേരളത്തില്‍ നിന്ന് സിംഗപ്പൂരിലേക്കും യാത്ര ചെയ്യുവാനുള്ളവര്‍ക്കും ഇത് ഉപകരിക്കും. ഇതിനോടകം തന്നെ നിരവധി മലയാളികളാണ് സിംഗപ്പൂരില്‍ തിരിച്ചെത്തി ജോലിയില്‍ പ്രവേശിക്കുവാനായി കാത്തിരിക്കുന്നത്.

എല്ലാവരും താഴെ നൽകിയിട്ടുള്ള ലിങ്കില്‍ പൂരിപ്പിക്കുവാന്‍ താല്‍പ്പര്യപ്പെടുന്നു.

Pravasi Express is collecting the numbers of Keralites stranded in Singapore due to Travel Ban to support relevant authorities to arrange special chartered flights to kerala

Pravasi Express is collecting the numbers of Singapore Citizens,PRs, Singapore Long term visa holders( Student Pass , S Pass , E Pass , LTVP etc ) stranded in Kerala due to Travel Ban to support relevant authorities to arrange special chartered flights

Read more

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

23 പാക് പൗരന്‍മാരെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള 23 പാക് പൗരന്മാരെ കേന്ദ്ര സർക്കാർ യുഎപിഎ പ്രകാരം ഭീകരരു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തക വിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ; എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

പുസ്തകവിവാദത്തിൽ നടപടിയുമായി ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. എട്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

അമ്മ നേതൃത്വം ഏറ്റെടുക്കാന്‍ ധ്യാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്, ചെറുപ്പക്കാര്‍ മത്സരിക്കട്ടെ: മാല പാര്‍വതി

കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വത്തിലേക്ക് വരാന്‍ നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുവെന്ന് നടി മാലാ പാര്‍വതി. ആഭ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

പാലാ നഗരസഭയില്‍ ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ്

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. കോണ്