ഭാര്യയുടെ അക്കൗണ്ടിൽനിന്ന് ഒരു കോടി പിൻവലിച്ചു; നടനെതിരെ കേസ്

Share

മുംബൈ: ബാങ്ക് അക്കൗണ്ടിൽനിന്ന് അനധികൃതമായി പണം പിൻവലിച്ചെന്ന് ചൂണ്ടിക്കാട്ടി ഭാര്യ നൽകിയ പരാതിയിൽ ടി.വി. താരം കരൺ മെഹ്റക്കെതിരേ പോലീസ് കേസെടുത്തു. തന്റെ അക്കൗണ്ടിൽനിന്ന് താനറിയാതെ കരൺ ഒരു കോടി രൂപ പിൻവലിച്ചെന്നാണ് കരണിന്റെ ഭാര്യയും ടി.വി.താരവുമായ നിഷയുടെ ആരോപണം. കരണിന് പുറമേ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളായ രണ്ടുപേരും കേസിൽ പ്രതികളാണ്.

വെള്ളിയാഴ്ച രാത്രിയാണ് നിഷ ഭർത്താവിനെതിരേ കൊറേഗാവ് പോലീസിൽ പരാതി നൽകിയത്. അക്കൗണ്ടിൽനിന്ന് ഒരു കോടി രൂപ പിൻവലിച്ചെന്നറിഞ്ഞതോടെയാണ് നിഷ ഭർത്താവിനെതിരേ വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചത്. നേരത്തെ നിഷയെ ഉപദ്രവിച്ചെന്ന പരാതിയിൽ കരണിനെ കൊറേഗാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മെയ് 31-ന് ഈ കേസിൽ അറസ്റ്റിലായെങ്കിലും കിരണിന് പിന്നീട് ജാമ്യം ലഭിച്ചു.

8 വർഷം മുൻപായിരുന്നു കരണിന്റെയും നിഷയുടെയും വിവാഹം. ഇവർക്കു 4 വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ദമ്പതികൾ തമ്മിൽ അസ്വാരസ്യമുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തു വന്നിരുന്നെങ്കിലും ഇരുവരും നിഷേധിച്ചിരുന്നു. ഭാര്യയുടെ സ്വഭാവത്തിൽ പ്രശ്നങ്ങളുണ്ടെന്നും ഒരു ഘട്ടത്തിൽ തനിക്കു ആത്മഹത്യാ പ്രവണതപോലും ഉണ്ടായിരുന്നതായും കരൺ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഹിന്ദി ടെലിവിഷൻ വ്യവസായത്തിലെ ഒന്നാം നിര താരമായ കരൺ 2016–17 സീസണിൽ ബിഗ് ബോസ് റിയാലിറ്റി ഷോയിലും പ ങ്കെടുത്തിട്ടുണ്ട്. ലവ് സ്റ്റോറി 2050, ബ്ലഡി ഇഷ്ക് തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ