കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം; ബ്രിട്ടണില്‍ രണ്ട് മലയാളികള്‍ മരിച്ചു

Share

ലണ്ടന്‍: ബ്രിട്ടണിലെ ഗ്ലോസ്റ്ററിന് സമീപം ചെല്‍സ്റ്റര്‍ ഹാമിലുണ്ടായ വാഹനാപകടത്തില്‍ മൂവാറ്റുപുഴ സ്വദേശിയുള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മൂവാറ്റുപ്പുഴ വാളകം കുന്നക്കല്‍ സ്വദേശി ബിന്‍സ് രാജന്‍ (32), കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്.

ബിന്‍സിന്റെ ഭാര്യ അനഘ, രണ്ട് വയസുള്ള കുഞ്ഞ്, അര്‍ച്ചനയുടെ ഭര്‍ത്താവ് പത്തനംതിട്ട വല്ലച്ചിറ സ്വദേശി നിര്‍മല്‍ രമേശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അനഘയും കുഞ്ഞും ഓക്‌സ്‌ഫെഡ് എന്‍.എച്ച്.എസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

ചെല്‍സ്റ്റര്‍ഹാമിലെ പെഗിന്‍സ്വര്‍ത്തില്‍ എ-436 റോഡില്‍ ഇന്നലെയായിരുന്നു അപകടം. ഓക്‌സ്‌ഫെഡിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകവെ ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 2021 ഓഗസ്റ്റിലാണ് ബിന്‍സ് കുടുംബത്തോടൊപ്പം ലണ്ടനിലെത്തിയത്. ലൂട്ടന്‍ സര്‍വകലാശാല വിദ്യാര്‍ഥിയായിരുന്നു അനഘ.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ