യുഎസിൽ 2 മലയാളികൾ മുങ്ങിമരിച്ചു

Share

രാമമംഗലം (കൊച്ചി) ∙ യുഎസ് ഡാലസിൽ റേഹബാർഡിലെ തടാകത്തിൽ ബോട്ടിൽ സഞ്ചരിക്കുന്നതിനിടെ 2 മലയാളികൾ മുങ്ങി മരിച്ചു. കടവ് ജംക്‌ഷനു സമീപം താനുവേലിൽ ബിജു ഏബ്രഹാം (49), ഇദ്ദേഹത്തിന്റെ സുഹൃത്ത് തോമസ് ആന്റണി എന്നിവരാണ് മരിച്ചത്. തോമസ് ആന്റണി ഡാലസിൽ സ്ഥിരതാമസമാക്കിയ എറണാകുളം സ്വദേശിയാണെന്നാണു നാട്ടിൽ ലഭിച്ച വിവരം. ഇന്ത്യൻ സമയം തിങ്കൾ വൈകിട്ടായിരുന്നു അപകടം. ബിജു ഡാലസിൽ വിനോദ സഞ്ചാര, റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നു.

ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. യാത്രയ്ക്കിടെ തകരാറിലായ ബോട്ട് നന്നാക്കാൻ വെള്ളത്തിലിറങ്ങിയ ബിജു മുങ്ങിപ്പോവുകയായിരുന്നു. രക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെയാണു തോമസ് ആന്റണ‌ി അപകടത്തിൽപെട്ടത്.

ബിജുവിന്റെ ഏക സഹോദരി ബിന്ദുവും ഡാലസിൽ സ്ഥിരതാമസമാണ്. മാതാപിതാക്കളായ ഏബ്രഹാമും വൽസമ്മയും ഇവർക്കൊപ്പമുണ്ട്. 2 വർഷം മുൻപാണ് ഇരുവരും രാമമംഗലത്തു നിന്നു യുഎസിലേക്കു പോയത്. അടുത്ത മാസം രാമമംഗലത്ത് എത്തുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. ഭാര്യ: രാമമംഗലം പുല്യാട്ടുകുഴിയിൽ സവിത ഡാലസിൽ നഴ്സാണ്. മക്കൾ: ഡിലൻ, എയ്ഡൻ, റയാൻ.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ