കൊല്ലം പരവൂരില്‍ കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു

കൊല്ലം പരവൂരില്‍ കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു
pjimage--51--jpg_710x400xt

കൊല്ലം: കൊല്ലത്ത് പാരിപ്പള്ളിക്ക് സമീപം കെട്ടിടം ഇടിഞ്ഞ് വീണ് രണ്ട് പേർ മരിച്ചു. ശ്രീരാമപുരം സ്വദേശി രഞ്ജിത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചത്. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇന്നു പുലര്‍ച്ച മൂന്ന് മണിയോടെയായിരുന്നു. അപകടം. അഞ്ചു പേര്‍ താമസിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കെട്ടിടത്തിന്റെ സമീപത്ത്‌ തീയേറ്റര്‍ പൊളിച്ചതിന്റെ അവശിഷ്ടങ്ങളും മറ്റും കൂട്ടിയിട്ടിരുന്നു.

കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ മണ്ണ് ഒലിച്ചിറങ്ങുകയും കെട്ടിടത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന മതില്‍ തകരുകയുമുണ്ടായി. ഇതോടെ കൂട്ടിയിട്ടിരുന്ന അവശിഷ്ടങ്ങള്‍ അഞ്ചു പേര്‍ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് പതിക്കുകയായിരുന്നു.

പരിക്കേറ്റ രണ്ട് പേരെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.മരിച്ച രഞ്ജിത്തും ചന്തുവും ആനപാപ്പന്‍മാരാണെന്നാണ് റിപ്പോര്‍ട്ട്‌. ഇവരുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ