യുഎഇയില്‍ വാക്‌സിനെടുക്കാത്തവര്‍ക്കുള്ള യാത്രാവിലക്ക് ഇന്ന് മുതല്‍

Share

അബുദാബി: കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ യുഎഇ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ നിയന്ത്രണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്കാണ് യുഎഇയില്‍ വിദേശയാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസും എടുക്കണമെന്ന് നാഷണല്‍ ക്രൈസിസ് ആന്‍ഡ് എമര്‍ജന്‍സി മാനേജ്‌മെന്റ് അതോറിറ്റിയും വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയവും അറിയിച്ചു. മെഡിക്കല്‍ കാരണങ്ങളാല്‍ ഒഴിവാക്കിയവര്‍, മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍, ചികിത്സ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ എടുക്കുന്നതില്‍ ഇളവുണ്ട്. കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തെ ഫലപ്രദമായി നേരിടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പുതിയ നിയന്ത്രണം കൊണ്ടുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതേ സമയം യുഎഇയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 30,000 കടന്നു. യുഎഇയില്‍ ഈ മാസം ഇത് രണ്ടാം തവണയും കൊവിഡ് രോഗികളുടെ എണ്ണം 2700 കടന്നു. രാജ്യത്ത് കഴിഞ്ഞ ദിവസം 2,759 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 913 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു പുതിയ മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

Read more

ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും നോട്ടീസ് നൽകും

ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും നോട്ടീസ് നൽകും

ഡൽഹി: ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും അടങ്ങുന്

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ട് സർക്കാരിന് കൈ

"മരിക്കാൻ പേടിയില്ല, ആഗ്രഹിച്ചത് വിമാനം തകർക്കാൻ": ഫ്ലൈ ദുബായ് സഹപൈലറ്റിന്‍റെ മൊഴി പുറത്ത്

"മരിക്കാൻ പേടിയില്ല, ആഗ്രഹിച്ചത് വിമാനം തകർക്കാൻ": ഫ്ലൈ ദുബായ് സഹപൈലറ്റിന്‍റെ മൊഴി പുറത്ത്

ദുബായി: ഫ്ലൈ ദുബായ് ക്യാപ്റ്റൻ സമിത് മച്ഛറിനെ ആക്രമിച്ച സംഭവത്തിൽ സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ മൊഴി പുറത്ത്. വിമാനം തകർക്കാനാണ് ആഗ്രഹി