കൊവിഡ് 19: യു എ ഇ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചു

Share

അബുദാബി: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ യു എ ഇ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചു. ചൊവ്വാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് നയതന്ത്ര വിസ ഒഴികെയുള്ള വിസകൾ നൽകില്ലെന്നാണ് തീരുമാനം. മാര്‍ച്ച് 17 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

മാര്‍ച്ച് 17-ന് മുമ്പ്  വിസ ലഭിച്ചവര്‍ക്ക് വിലക്ക് ബാധകമല്ലന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ഡിപ്ലോമാറ്റിക് വിസക്ക് വിലക്ക് ബാധകമല്ല.

അബുദാബിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടിച്ചു പൂട്ടി. ആളുകൾ ഒത്തു കൂട്ടുന്നത് ഒഴിവാക്കാനാണ് നടപടി. അബുദാബി ശെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് തത്കാലത്തേക്ക് അടച്ചിടും. ഇനിയൊരറിയിപ്പിനു ശേഷമേ വിശ്വാസികളെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ പ്രവേശിപ്പിക്കുകയുള്ളു.

അസുഖമുള്ളവരും കുട്ടികളും പ്രായമായവരും നിസ്കാരം വീടുകളിലാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. കൊവിഡ് 19 പടരുന്ന സാഹചര്യത്തിൽ ദുബായിയിൽ എല്ലാ പൊതുപരിപാടികളും റദ്ധാക്കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് യു.എ.ഇ യുടെ തീരുമാനം.

Read more

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് ഉടമ സുഖേവ് സിങ് കാങ്

റോം: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഇറ്റലിയിലെ വീട് മ്യൂസിയമാക്കി മാറ്റാന്‍ തയ്യാറെടുത്ത് വീടിന്റെ ഇപ്പോഴത്തെ ഉടമസ്ഥനായ വ്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ജേഴ്‌സി നമ്പർ 7 മുതൽ ലോകകപ്പ് ഓർമകൾ വരെ; ധോണിക്ക് ആദരമായി ചെന്നൈയിൽ ആഡംബര സ്യൂട്ട്

ചെന്നൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ പ്രിയപ്പെട്ട 'തല'യുമായ എംഎസ് ധോണിയോടുള്ള ആദരസൂചകമായി ചെ

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

മെർക്കുറി ക്രീമുകൾക്കെതിരെ നടപടി; ജില്ലകളിൽ പ്രത്യേക സംഘത്തിന് മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: മാരക ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. മെര്‍ക്കുറി അടങ്ങിയ ഫേസ്