ഗാസയിൽ തകരാറിലായ ജല ശൃംഖലകൾ നന്നാക്കാൻ യുഎഇ

Share

അബുദാബി: ഗാസയിലെ കേടായ ജല ശൃംഖലകൾ, പൈപ്പ് ലൈനുകൾ, കിണറുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കും പ്രവർത്തനത്തിനുമുള്ള പദ്ധതി നടപ്പാക്കാൻ യുഎഇയുടെ ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3 മധ്യ ഗാസയിലെ ദാർ അൽ ബലാഹ് മുനിസിപ്പാലിറ്റിയുമായി ധാരണാപത്രം ഒപ്പുവച്ചു.

സമീപ മാസങ്ങളിൽ രൂക്ഷമായ ജലപ്രതിസന്ധിയുണ്ടായതിനെത്തുടർന്ന് താമസക്കാർക്കും കുടിയിറക്കപ്പെട്ടവർക്കും ജല ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് ഈ സംരംഭത്തിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ദാർ അൽ ബലാഹ് മുനിസിപ്പാലിറ്റിക്ക് യുഎഇ അടിയന്തര മാനുഷിക സഹായങ്ങൾ നൽകും. തകരാറിലായ കിണറുകളുടെയും റിസർവോയറുകളുടെയും പ്രവർത്തനം പുനരാരംഭിക്കാനുള്ള ധനസഹായം ഉൾപ്പെടെയുള്ള സഹായങ്ങളാണ് നൽകുക.

ജല ശൃംഖലകളുടെ നാശവും പ്രവർത്തന സ്രോതസുകളുടെ അഭാവവും മൂലം മുനിസിപ്പാലിറ്റിക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ലഘൂകരിക്കുന്നതാണ് പദ്ധതി. ഗാസ മുനമ്പിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള മാനുഷിക ശ്രമങ്ങളുടെ ഭാഗമായി വടക്കൻ ഗസ്സ, ഗസ്സ സിറ്റി, ഖാൻ യൂനിസ് എന്നിവിടങ്ങളിലെ ജല ശൃംഖലകൾ പുനഃസ്ഥാപിക്കാനുള്ള പദ്ധതി ഈ സംരംഭം വഴി നേരത്തെ നടപ്പിലാക്കിയിരുന്നു.

Read more

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

വടക്ക് കിഴക്കൻ ജപ്പാനിൽ ഭൂചലനം; 30 പേർക്ക് പരിക്ക്

ടോക്കിയോ: വടക്ക് കിഴക്കൻ ജപ്പാനിൽ ഉണ്ടായ ശക്തമായ ഭൂചലനത്തിൽ 30 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറി

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; കനകക്കുന്നിൽ ദീപാലങ്കാരത്തിനും ഫുഡ് ഫെസ്റ്റിനും തുടക്കം

ഓണം വരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും; വിപണികളിൽ വൻ തിരക്ക്