മകളെ ബലാത്സംഗം ചെയ്‌തെന്ന പരാതി നല്‍കിയതിന് അമ്മയെ അടിച്ചുകൊന്നു

Share

കാണ്‍പുര്‍ : പതിമൂന്നുകാരിയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതികൾ ഇരയുടെ അമ്മ(40)യെ അടിച്ചു കൊലപ്പെടുത്തി. മകളെ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയതിനാണ് അമ്മയെ പ്രതികള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. പെൺകുട്ടിയുടെ അമ്മയെ പ്രതികൾ അടിച്ച് അവശയാക്കിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ടെവെച്ചാണ് ഇവർ മരിച്ചത്‌. ബലാത്സംഗക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആറു പ്രതികളാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. മൂന്നു പേർക്കായി തിരച്ചിൽ തുടരുകയാണ്.

2018-ലാണ് പതിമ്മൂന്നുകാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതികളായ ആബിദ്, മിന്റു, മെഹ്ബൂബ്, ചാന്ദ് ബാബു, ജമീല്‍, ഫിറോസ് എന്നിവരില്‍ മൂന്നുപേരെ പരാതിയെ തുടര്‍ന്ന് പേലീസ് അറസ്റ്റുചെയ്തു. എന്നാല്‍ ഒരു പ്രാദേശിക കോടതി ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

ജാമ്യത്തിലിറങ്ങിയ പ്രതികള്‍ കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയും കുടുംബാംഗങ്ങളോട് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഈ ആവശ്യം കുടുംബം നിരാകരിച്ചു. ഇതോടെ രോഷാകുലരായ പ്രതികള്‍ കുടുബാംഗങ്ങളെ ക്രൂരമായി മര്‍ദിച്ചു. പരിക്കേറ്റ പെണ്‍കുട്ടിയുടെ അമ്മയെയും ബന്ധുവായ മറ്റൊരുസ്ത്രീയെയും സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് അമ്മ മരണപ്പെടുകയായിരുന്നു.

ആക്രമണത്തിനിടയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെ ടെറസില്‍ നിന്ന് ചിത്രീകരിക്കപ്പെട്ട വീഡിയോ ദേശീയ മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. വീഡിയോയില്‍ ചുവന്ന കുർത്തയണിഞ്ഞ സ്ത്രീയെ വെളുത്ത വസ്ത്രമണിഞ്ഞ ഒരാള്‍ മുഖത്ത് ചവിട്ടുന്നത് കാണാം. എന്നാല്‍ ആരുടെയും മുഖം വ്യക്തമല്ല

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ