കടംവാങ്ങിയ പണം തിരികെ നൽകാനായില്ല; രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയശേഷം കണ്ണ് ചൂഴ്‌ന്നെടുത്തു

കടംവാങ്ങിയ പണം തിരികെ നൽകാനായില്ല; രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയശേഷം കണ്ണ് ചൂഴ്‌ന്നെടുത്തു
Crime

അലിഗഢ്: ഉത്തര്‍പ്രദേശില്‍ രണ്ട് വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം അക്രമികള്‍ കണ്ണ് ചൂഴ്‌ന്നെടുത്തു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കടംവാങ്ങിയ പതിനായിരം രൂപ പറഞ്ഞ സമയത്ത് തിരികെ നൽകാനാവാതത്തിനെ തുടർന്നാണ് അക്രമികൾ കുഞ്ഞിനെ വകവരുത്തിയതെന്നാണ് പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

യു.പിയിലെ അലിഗഢ് ജില്ലയിലുള്ള തപലിലാണ്   അതിക്രൂരമായ ഈ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള മാലിന്യം  നിക്ഷേപിക്കുന്ന സ്ഥലത്തുനിന്നും ശരീരഭാഗങ്ങള്‍ തെരുവ് നായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാണാതായ പെണ്‍കുട്ടിക്കുവേണ്ടി മൂന്ന് ദിവസം നടത്തിയ തിരച്ചിലിനൊടുവില്‍ ആയിരുന്നു മൃതദേഹം കണ്ടുകിട്ടിയത്.

പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടികളുടെ അയല്‍വാസികളായ സാഹിദ്, അസ്‌ലം എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവര്‍ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ല. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പ്രദേശത്തെ റോഡ് ഉപരോധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരെത്തിയാണ് പ്രതിഷേധക്കാരെ അനുനയിപ്പിച്ചത്.

Read more

വെള്ളപ്പൊക്കത്തില്‍ മുങ്ങി രാജ്യതലസ്ഥാനം; ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

വെള്ളപ്പൊക്കത്തില്‍ മുങ്ങി രാജ്യതലസ്ഥാനം; ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ പ്രളയക്കെടുതിയില്‍ രാജ്യതലസ്ഥാനം. ഡല്‍ഹി-എന്‍സിആറിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ

കനത്ത മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ പ്രഖ്യാപിച്ച സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. റെഡ് അലേ

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജിന് കെ.കരുണാകരന്റെ പേരിട്ടു; ജനറൽ ആശുപത്രി ഇനി കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ്

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജിന് കെ.കരുണാകരന്റെ പേരിട്ടു; ജനറൽ ആശുപത്രി ഇനി കെ കരുണാകരൻ മെമ്മോറിയൽ മെഡിക്കൽ കോളജ്

തിരുവനന്തപുരം: കെ കരുണാകരൻെറ പേരിൽ മെഡിക്കൽ കോളജ്. തിരുവനന്തപുരത്തെ രണ്ടാം മെഡിക്കൽ കോളജിന് കെ.കരുണാകരൻെറ പേരിട്ടു. കെ കരുണാകരൻ മെമ്മോ