വന്ദേഭാരത് ദൗത്യം മൂന്നാംഘട്ടം: ആയിരത്തിലേറെ പ്രവാസികൾ ഇന്ന് കേരളത്തിലെത്തും

Share

ദുബായ്: വന്ദേഭാരത് ദൗത്യം മൂന്നാംഘട്ടത്തിൽ ബുധനാഴ്ച യു.എ.ഇ.യിൽനിന്ന് കേരളത്തിലേക്ക് ആയിരത്തിലേറെ പേരെത്തും. ദുബായിൽനിന്നും അബുദാബിയിൽനിന്നും മൂന്നുവീതം വിമാനങ്ങളാണുള്ളത്. ബായ്, അബുദാബി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ കോവിഡ് 19 റാപ്പിഡ് ടെസ്റ്റും തെർമൽ സ്കാനിങും ഉണ്ടായിരിക്കും. ഇന്ത്യൻ കോൺസുലേറ്റ് അധികൃതരും എംബസി ഉദ്യോഗസ്ഥരും വിമാനത്താവളത്തിൽ നേരിട്ടെത്തി യാത്രക്കാർക്കുവേണ്ട നിർദേശങ്ങൾ നൽകും.

ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള എയർഇന്ത്യ എക്സ്‌പ്രസ് ഐ. എക്സ് 1434 വിമാനം പ്രാദേശികസമയം രാവിലെ 11.50-ന് പുറപ്പെടും. ദുബായ്-കണ്ണൂർ എയർഇന്ത്യ എക്സ്‌പ്രസ് ഐ.എക്സ് 1746 ഉച്ചയ്ക്ക് 12.50-നാണ് യാത്ര തിരിക്കുക. ദുബായ്-കോഴിക്കോട് ഐ.എക്സ് 1344 ഉച്ചതിരിഞ്ഞ് 3.20-ന് പുറപ്പെടും. അബുദാബി-കോഴിക്കോട് ഐ.എക്സ് 1348 ഉച്ചയ്ക്ക് 12.20-നും അബുദാബി-കൊച്ചി ഐ. എക്സ് 1452 ഉച്ചയ്ക്ക് 1.50-നും അബുദാബി-തിരുവനന്തപുരം ഐ. എക്സ് 1538 ഉച്ചതിരിഞ്ഞ് 3.20-നും യാത്രതിരിക്കും. കൂടാതെ അബുദാബിയിൽനിന്ന് രാവിലെ 11.25-ന് എയർഇന്ത്യ എക്സ്‌പ്രസ് ഐ.എക്സ് 1116 വിമാനം അമൃത്‌സറിലേക്കും അവിടെനിന്ന് ഡൽഹിയിലേക്കും സർവീസ് നടത്തും.

യാത്രക്കാർ നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ എത്തണം. 27 ആഴ്ചയോ അതിൽ കൂടുതലോ ആയ ഗർഭിണികൾ 72 മണിക്കൂർ വരെ സാധുതയുള്ള ഫിറ്റ് ടു ഫ്ളൈ സർട്ടിഫികറ്റ് കരുതണം. തൊഴിൽനഷ്ടപ്പെട്ടവർ, രോഗികൾ, ഗർഭിണികൾ, സന്ദർശകർ തുടങ്ങിയവർക്കുതന്നെയാണ് ആദ്യ രണ്ട് ഘട്ടങ്ങളിലേതുപോലെ ഇത്തവണയും മടക്കയാത്രയിൽ മുൻഗണന.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ