'നീ ഇങ്ങനെ പ്ലീസല്ലെ... ഞാൻ പാടിപ്പോകുമെടാ ചെറുക്കാ...'; വൈറലായി ഈ അമ്മയുടെ പാട്ട്

'നീ ഇങ്ങനെ പ്ലീസല്ലെ... ഞാൻ പാടിപ്പോകുമെടാ ചെറുക്കാ...'; വൈറലായി ഈ അമ്മയുടെ പാട്ട്
mothar-song_710x400xt

അമ്മമാർ എങ്ങനെ മൂളിയാലും അതിനൊരു താരാട്ടിന്റെ സുഖമുണ്ടാക്കും. താരാട്ടുപാട്ടല്ലേലും ഈ 'അമ്മ പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനമായ  'അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപ്പോയി..നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായി…’ എന്ന ​ഗാനമാണ്  'അമ്മ മകനുവേണ്ടി പാടിയിരിക്കുന്നത്. തീയുംപുകയും കൊണ്ട് മകന് വേണ്ടി പാടിയ ആ പാട്ടിനെ നവമാധ്യമങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. മകൻ ഒത്തിരി തവണ നിർബന്ധിച്ചിട്ടാണ് അമ്മ പാടുന്നത്.

https://www.facebook.com/varietymedia.in/videos/2340001939384651/

'മതിയെടാ ചെറുക്കാ, ഇനി പാടിയാൽ ഞാൻ കരഞ്ഞു പോകും. ഇതൊന്നും ഒരു പാട്ടല്ല മക്കളെ, ജീവിതമാണ്. ഈ പാട്ടൊക്കെ ഓരോരുത്തരുടേയും ജീവിതമാണ്. ജീവിതം വച്ച് കളിക്കുന്നവർക്ക് വേണ്ടിയുള്ള പാട്ടുകളാ. ജീവിതത്തിൽ ആരെയും ചതിക്കാൻ പാടില്ല. ആരെയും.. അമ്മയ്ക്ക് ഏറെ ഇഷ്ടമുള്ള പാട്ടാ ഇത്. പക്ഷേ ഇങ്ങനെയാെന്നുമല്ല പാടേണ്ടത്. വീട്ടിൽ കിടന്ന് മോങ്ങുന്ന എനിക്കൊന്നും പാട്ട് പറഞ്ഞിട്ടില്ല..’പാട്ടിനൊപ്പം അമ്മ മകനോട് പറഞ്ഞ ഈ വാക്കുകളാണ് പാട്ടിനേക്കാളേറെ സൈബർ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു വാങ്ങിയിവാങ്ങിയിരിക്കുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ