എല്‍എച്ച്ബി കോച്ചുമായി അടിപൊളിലുക്കിൽ വേണാട് എക്‌സ്പ്രസ് യാത്ര തുടങ്ങി

Share
എല്‍എച്ച്ബി കോച്ചുമായി അടിപൊളിലുക്കിൽ  വേണാട് എക്‌സ്പ്രസ് യാത്ര തുടങ്ങി
venad-express-bignewslive_malayalam_news-750x375

പുതിയ വേണാട് എക്സ്‌പ്രസ് കണ്ടാൽ തീവണ്ടിയാണോ അതോ വിമാനമാണോയെന്ന് സംശയിച്ചൊന്നങ്ങു നിന്നുപോകും. അതെ  വിമാനത്തിന്റെ ഉൾവശം പോലെ മനോഹരവും, ഒട്ടും ഞെരുങ്ങാതെ കാലു നീട്ടി ഇരിക്കാനുള്ള സൗകര്യവുമുള്ള പുത്തന്‍ ലിങ്ക് ഹോഫ്മാന്‍ ബുഷ് കോച്ചുകളാണ് പുതിയ വേണാട് എക്‌സ്‌പ്രെസ്സിൽ  ഒരുക്കിയിരിക്കുന്നത്.

തിരുവനന്തപുരത്തിനും ഷൊർണൂരിനുമിടയിൽ ഓടുന്ന വേണാട്, റെയിൽവേയിൽ ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുമായി ഏറ്റവും കുറഞ്ഞ ദൂരം ഓടുന്ന ട്രെയിനാണ്. ശുചിമുറിയില്‍ ആളുണ്ടോ എന്ന് അറിയുന്നതിന് വേണ്ടി വാതിലില്‍ ഇന്‍ഡിക്കേഷന്‍ സംവിധാനം, മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സീറ്റിനരികെ പ്ലഗ് പോയിന്റ്, സെക്കന്‍ഡ് സിറ്റിംഗ് കോച്ചില്‍ ലഘുഭക്ഷണ കൗണ്ടര്‍ എന്നിവയാണ് വേണാട് എക്‌സ്പ്രസില്‍ ഒരുക്കിയിരിക്കുന്ന പുതിയ സംവിധാനങ്ങള്‍.

വേണാട് എക്സ്പ്രസിലെ ലഘു ഭക്ഷണ കൗണ്ടർ

എസി കോച്ചില്‍ ട്രെയിന്‍ എവിടെ എത്തി എന്നറിയിക്കാന്‍ വേണ്ടി എല്‍ഇഡി ബോര്‍ഡുകള്‍ വൈകാതെ സജ്ജമാക്കും. ഒരു എസി ചെയര്‍ കാര്‍, പതിനഞ്ച് സെക്കന്‍ഡ് ക്ലാസ് സിറ്റിംഗ്, മൂന്ന് ജനറല്‍ തേഡ് ക്ലാസ്, പാന്‍ട്രികാര്‍, രണ്ട് ലഗേജ് കംബ്രേക്ക് വാന്‍ എന്നീ കോച്ചുകളാണ് വേണാട് എക്‌സ്പ്രസില്‍ ഉള്ളത്. ജനറല്‍ കോച്ചില്‍ പുഷ്ബാക്ക് സീറ്റുകളാണ് ഉള്ളത്.

ലിങ്ക് ഹോഫ്മാൻ ബുഷ്(എൽഎച്ച്ബി)

ർമനിയിലെ അൽസ്റ്റോം കമ്പനി നിർമിക്കുന്ന എൽഎച്ച്ബി കോച്ചുകൾ 2000ലാണ് ആദ്യമായി, ജനശതാബ്ദി എക്സ്പ്രസുകൾക്കു വേണ്ടി റെയിൽവേ വാങ്ങിയത്. പിന്നീട് സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ കപൂർത്തലയിലെ റെയിൽവേ കോച്ച് ഫാക്ടറിയിൽ ഇവ നിർമിച്ചു തുടങ്ങി. അപകടത്തിൽപെടുന്ന സാഹചര്യത്തിൽ കോച്ചുകൾ തമ്മിൽ തുളച്ചു കയറില്ല. കുറഞ്ഞ ഭാരമുള്ള അലുമിനിയം കോച്ചുകളായതിനാൽ ശബ്ദം കുറവാണ്. എൽഎച്ച്ബി മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ ഓടിക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്.

Read more

തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനം; മരണം 13 ആയി

തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനം; മരണം 13 ആയി

തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 13 ആയി. മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. തൃശൂ

വെടിക്കെട്ട് പുരയിലെ സ്ഫോടനം; ചികിത്സാസഹായത്തിന് സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കും, നിർദേശം നൽകി മുഖ്യമന്ത്രി

വെടിക്കെട്ട് പുരയിലെ സ്ഫോടനം; ചികിത്സാസഹായത്തിന് സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കും, നിർദേശം നൽകി മുഖ്യമന്ത്രി

തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാ

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; 5 മരണം

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; 5 മരണം

തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ ഗ്ര സ്ഫോടനത്തിൽ 5 മരണം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോ