വെനസ്വേലയിലെ ഇരട്ട ഭൂചലനം; തകര്‍ന്നടിഞ്ഞത് 58,870 കെട്ടിടങ്ങളെന്ന് നാസയുടെ ഉപഗ്രഹ ഡാറ്റ

Share
വെനസ്വേലയിലെ ഇരട്ട ഭൂചലനം; തകര്‍ന്നടിഞ്ഞത് 58,870 കെട്ടിടങ്ങളെന്ന് നാസയുടെ ഉപഗ്രഹ ഡാറ്റ

കാരക്കാസ്: കഴിഞ്ഞാഴ്ച വെനസ്വേലയെ പിടിച്ചുലച്ച ഇരട്ട ഭൂചലനത്തില്‍ തകര്‍ന്നത് 58,000ലധികം കെട്ടിടങ്ങള്‍. യുഎസ് സ്‌പേസ് ഏജന്‍സിയായ നാസ പുറത്തുവിട്ട സാറ്റ്‌ലൈറ്റ് ദൃശ്യങ്ങളുടെ പ്രാഥമിക പരിശോധനകള്‍ക്ക് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്.

1700ത്തോളം പേര്‍ ഭൂചലനത്തില്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ആയിരത്തോളം പേരെ കാണാതായിട്ടുണ്ട്. ഒരു നൂറ്റാണ്ടിനിടെ സൗത്ത് അമേരിക്കന്‍ രാജ്യമായ വെനസ്വേലയെ വിറപ്പിച്ച ഏറ്റവും ശക്തമായ ഭൂചലനമാണ് ഇക്കഴിഞ്ഞ ബുധനാഴ്ച സംഭവിച്ചത്. 7.2 തീവ്രതയും തുടര്‍ന്ന് 7.5 തീവ്രതയും രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് വേനസ്വേലയിൽ നിരവധി പേരുടെ ജീവനെടുത്തത്.

ജൂണ്‍ 25ന് ലഭ്യമായ സാറ്റലൈറ്റ് റഡാര്‍ ഡാറ്റിയിലൂടെയാണ് ദുരിതബാധിത മേഖലയിലെ 58, 870 കെട്ടിടങ്ങള്‍ തകര്‍ന്നതായി വ്യക്തമായിരിക്കുന്നതെന്നാണ് ഒറിഗണ്‍ സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകരായ കോറേ ചെര്‍, ജാമന്‍ വാന്‍ ഡന്‍ ഹോക്ക് എന്നിവരെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ഹൈ റെസല്യൂഷന്‍ റഡാര്‍ ഇമേജറി സാറ്റ്‌ലൈറ്റായ സെന്റിനെല്‍ -1ല്‍ നിന്നുള്ള വിവരങ്ങളാണ് ഗവേഷകര്‍ പുറത്തുവിട്ടിരിക്കുന്നത്.

എന്നാൽ പ്രാഥമികവും ദ്രുതഗതിയിലുള്ളതുമായ ഈ വിവരം നാശനഷ്ടങ്ങൾ ഉണ്ടായ സ്ഥലങ്ങളിൽ നടത്തുന്ന പരിശോധനയില്‍ വിലയിരുത്താന്‍ കഴിയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം 855 കെട്ടിട്ടങ്ങള്‍ തകര്‍ന്നെന്നും അതില്‍ 189എണ്ണം പൂര്‍ണമായും തകര്‍ന്നടിഞ്ഞെന്നും വെനസ്വേല നാഷണല്‍ അസംബ്ലി പ്രസിഡന്റ് ജോര്‍ജ് റോഡ്രിഗ്രസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതവര്‍ക്ക് ആഘാതങ്ങള്‍ മനസിലാക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സഹായകമാകുമെന്നാണ് നാസയുടെ പ്രതികരണം. ജൂണ്‍ 24ന് വെനസ്വേലയിൽ ഉണ്ടായ ഭൂചലനത്തില്‍ ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 16,000ത്തോളം പേര്‍ ഭവനരഹിതരാവുകയും 45,000ത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്