വിദ്യാ ബാലന്റെ 'ഷെര്‍നി' ആമസോണ്‍ പ്രൈമില്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

Share

വിദ്യാ ബാലൻ നായികയായി എത്തുന്ന 'ഷെർനി' ജൂണിൽ ആമസേൺ പ്രൈമിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം ആമസോൺ പ്രൈം പുറത്തുവിട്ടിരുന്നു. ന്യൂട്ടണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അമിത് മസുര്‍കറാണ് ഷെര്‍നി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോ നേരത്തെ വിദ്യാ ബാലൻ ഷെയര്‍ ചെയ്‍തിരുന്നു.

ആമസോണ്‍ പ്രൈമിലൂടെ ജൂണിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഫോറസ്റ്റ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലൻ അഭിനയിക്കുന്നത്. വിദ്യാ ബാലന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ചിത്രത്തിലേത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ടി സീരീസും അബുൻഡാൻഡിയ എന്‍റർടെയ്മെന്‍റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിദ്യാ ബാലനൊപ്പം ശരത് സക്സേന, മുകുൾ ഛദ്ദ, വിജയ് റാസ്, ഇല അരുൺ, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. കഴിഞ്ഞവർഷം പുറത്തിറങ്ങിയ വിദ്യാ ബാലന്റെ ശകുന്തളാദേവി എന്ന ചിത്രത്തിന്റെ വലിയ സ്വീകാര്യതയ്ക്കുശേഷം ആമസോണും അബുൻഡാൻഡിയയും ഒരിക്കൽക്കൂടി ഒന്നിക്കുന്ന ചിത്രമാണ് ഷെർനി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ