‘ശിവാജി ഗണേശന് കൊടുക്കാത്ത ദേശീയ പുരസ്‌ക്കാരം എനിക്ക് എന്തിന്’; വിജയ് സേതുപതി ചോദിക്കുന്നു

നിലപാടുകളുടെ കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ച്ച ഇല്ലാത്ത നടനാണ് വിജയ് സേതുപതി. താരജാഡയില്ലാതെ ആളുകളോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന വിജയ് സേതുപതിക്ക് ലോകമെങ്ങും ആരാധകസമൂഹം വികസിച്ചു കഴിഞ്ഞു.

‘ശിവാജി ഗണേശന് കൊടുക്കാത്ത ദേശീയ പുരസ്‌ക്കാരം എനിക്ക് എന്തിന്’; വിജയ് സേതുപതി ചോദിക്കുന്നു
Vijay-set

നിലപാടുകളുടെ കാര്യത്തില്‍ തെല്ലും വിട്ടുവീഴ്ച്ച ഇല്ലാത്ത നടനാണ് വിജയ് സേതുപതി. താരജാഡയില്ലാതെ ആളുകളോട് സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന വിജയ് സേതുപതിക്ക് ലോകമെങ്ങും ആരാധകസമൂഹം വികസിച്ചു കഴിഞ്ഞു.

അവാര്‍ഡുകളില്‍ തനിക്ക് വിശ്വാസമില്ലെന്നും തനിക്കത് വേണ്ടെന്നും വിജയ് നേരത്തെ പറഞ്ഞിട്ടുണ്ട്. വിജയ്യുടെ വാക്കുകള്‍ ചിലരെയെങ്കിലും അന്ന് അതിശയിപ്പിച്ചു. ആ നിലപാടില്‍ ഇന്നും വിജയ് മാറ്റം വരുത്തിയിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന അഭിമുഖം.

ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അംഗീകാരമാണ് ദേശീയ അവാര്‍ഡ്. ആ ദേശീയ അവാര്‍ഡ് പോലും തനിക്ക് വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് വിജയ് സേതുപതി. ഒരു അഭിമുഖത്തിലാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത്. ‘നടികര്‍ തിലകം ശിവാജി ഗണേശന് ദേശീയ അവാര്‍ഡ് ലഭിച്ചിട്ടില്ല. ശിവാജി ഗണേശന്‍ വലിയൊരു നടനാണ്. ആരുമായും അദ്ദേഹത്തെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. ചിലര്‍ അദ്ദേഹം ഓവര്‍ ആക്ടിങ്ങാണെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ അദ്ദേഹം എല്ലാ നടന്മാര്‍ക്കും ഒരു ഡിക്ഷണറിയാണ്. ഏതു കഥാപാത്രം ചെയ്യുന്നതിനും അദ്ദേഹം മടിച്ചുനിന്നിട്ടില്ല. അത്രയ്ക്കും വലിയ നടനാണ്. അദ്ദേഹത്തിനു നല്‍കാത്ത അവാര്‍ഡ് എനിക്കെന്തിനാണ്’ വിജയ്  സേതുപതി ചോദിക്കുന്നു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ